ദേശീയബാലതരംഗത്തിന്‍റെ ആഭിമുഖ്യത്തില്‍ ശാർക്കര ദേവി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പ്രതിഭാസംഗമവും, പി.ഗോപിനാഥന്‍ നായര്‍ അനുസ്മരണവും നടത്തി
ചിറയിൻകീഴ് : ദേശീയബാലതരംഗത്തിന്‍റെ ആഭിമുഖ്യത്തില്‍ ശാർക്കര ദേവി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പ്രതിഭ സംഗമവും , ദേശീയബാലതരംഗം രക്ഷാധികാരിയായിരുന്ന ഗാന്ധിയൻ പി. ഗോപിനാഥൻ നായർ അനുസ്മരണ ദീപപ്രണാമവും

ദേശീയ ബാലതരംഗം സംസ്ഥാന ചെയർമാൻ മുന്‍ എം.എൽ.എ. അഡ്വ. റ്റി. ശരത്ചന്ദ്രപ്രസാദ് ഉത്ഘാടനം ചെയ്തു. കുമാരി നീലിമ അധ്യക്ഷത വഹിച്ചു. ബിജിഉണ്ണി, എം. എച്ച്. സുലൈമാൻ, സുരേഷ് ബാബു, വത്സല, അൻസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
ദേശീയ ബാലതരംഗം ജില്ലാ ചെയർമാൻ ജഗേന്ദ്രൻ സ്വാഗതവും, ജാവേദ് മുഹമ്മദ് നന്ദിയും പറഞ്ഞു. സമീപപ്രദേശങ്ങളിലെ വിദ്യാലയങ്ങളില്‍ നിന്ന് പ്ലസ് ടു, എസ്.എസ്.എല്‍.സി., യു.എസ്.എസ്., എല്‍.എസ്.എസ്. പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള പുരസ്കാര വിതരണവും, കലാസാഹിത്യ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും ചടങ്ങില്‍ നിര്‍വ്വഹിച്ചു.

