തിരുവനന്തപുരം. നമ്മുടെ രാജ്യത്തിന്റെ അടിസ്ഥാനശില മതേതരത്വമാണ്, മതേതരത്വത്തെ തകർത്തുകൊണ്ട് പവിത്രമായ ഇന്ത്യയെ ഒരു വിഭാഗത്തിന്റെതാക്കാൻ ശ്രമിക്കുന്ന കാഴ്ചയാണ് ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത് ഈ ശ്രമത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് ഇസ്ലാമിക് കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ശ്രീ ചിത്ര പൂവർഹോമിൽ നടന്ന ഈദ് സായാഹ്ന പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് കെ മുരളീധരൻ എംപി പ്രസ്താവിക്കുകയുണ്ടായി. നമ്മുടെ രാജ്യത്തിന്റെ മുഖമുദ്രയായ അശോകസ്തംഭത്തിലെ സൗമ്യമായ സിംഹത്തിന്റെ രൂപം മാറ്റി ശൗര്യമുള്ള രൂപമാക്കി മാറ്റിയത് സഭയ്ക്ക് നേതൃത്വം നൽകുന്നവരാണ് ചെയ്തിരിക്കുന്നത്.ഒരു സാധാരണക്കാരനാണ് ഇത്തരത്തിലുള്ള ഒരു ചിത്രം വെച്ചതെങ്കിൽ ദേശീയതയെ അപമാനിച്ചു എന്ന് പറഞ്ഞ് വർഷങ്ങൾ ജയിലിൽ കിടക്കേണ്ടി വരുമായിരുന്നു അതുകൊണ്ട് തെറ്റിനെ ശരി കൊണ്ട് നേരിടണമെന്നും തെറ്റിനെ തെറ്റ് കൊണ്ട് നേരിട്ടാൽ രാജ്യത്ത് കലാപങ്ങളാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം തുടർന്നു പറഞ്ഞു… ഇസ്ലാമിക് കൾച്ചറൽ അസോസിയേഷൻ ചെയർമാൻ അഡ്വക്കേറ്റ് എ എം കെ നൗഫലിന്റെ അധ്യക്ഷതയിൽ ചേർന്ന ഈദ് സായാഹ്ന സമ്മേളനത്തിൽ പാളയം ഇമാം ഡോക്ടർ വി.പി സുഹൈബ് മൗലവി ഈദ് സന്ദേശം നൽകി.ചിത്ര പൂവർ ഹോം സൂപ്രണ്ട് ബിന്ദു,ഐസിഎ സെക്രട്ടറി അബൂബക്കർ ഭാരവാഹികളായ,അനസ് മുഹമ്മദ്,, കാദർ റൂബി,അബ്ദുൽസലാം ,അബ്ദുൽ കലാം, സെയ്ദ് അലി അൻവർ, ഷാഫി അഫ്സൽ മുന്ന എന്നിവർ പങ്കെടുത്തു.