പ്രേം നസീർ ടെലിവിഷൻ പുരസ്ക്കാരം : മികച്ച സംവിധായകൻ
ടി.എസ്.സജി
തിരു: പ്രേം നസീർ സുഹൃത് സമിതി നാലാമത് ടെലിവിഷൻ അവാർഡിൽ സീ കേരള ചാനലിൽ സംപ്രേക്ഷണം ചെയ്ത പൂക്കാലം വരവായി എന്ന സീരിയൽ സംവിധാനം ചെയ്ത ടി.എസ്.സജിയെ മികച്ച സംവിധായകനുള്ള പുരസ്ക്കാരത്തിനായി തെരഞ്ഞെടുത്തു.
ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ ചെയർമാനും , ടി.പി. ശാസ്തമംഗലം, ഗിരിജാ സേതുനാഥ്, കനകലത എന്നിവർ മെമ്പർമാരായിട്ടുള്ള ജൂറിയാണ് അവാർഡ് പ്രഖ്യാപനം വാർത്താ സമ്മേളനത്തിൽ നടത്തിയത്.