ചാരിറ്റി പ്രവർത്തകനും , ഹുസൈൻ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് സ്ഥാപകനുമായ ഹർഷാദ് ആറാമത് അനുസ്മരണം ചാരിറ്റി വില്ലേജിൽ
ഹർഷാദ് അനുസ്മരണം നടത്തി. തിരു: ചാരിറ്റി പ്രവർത്തകനും , ഹുസൈൻ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് സ്ഥാപകനുമായ ഹർഷാദിന്റെ ആറാം അനുസ്മരണം സംഘടിപ്പിച്ചു. അഗതികളുടെയും , അംഗവൈകല്യം ബാധിച്ചവരുടെയും ആശ്രയകേന്ദ്രമായ വെഞ്ഞാറമൂട് ചാരിറ്റി വില്ലേജിൽ വച്ച് നടത്തി. തെക്കൻ സ്റ്റാർ ബാദുഷയുടെ അദ്ധ്യക്ഷതയിൽ നടന്ന അനുസ്മരണ സമ്മേളനം ടി.എം.സി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈൽ ടെക്നോളജി ഡയറക്ടർ ജമീൽ യൂസഫ് ഉദ്ഘാടനം ചെയ്തു. പ്രേം നസീർ സുഹൃത് സമിതി പ്രസിഡന്റ് പനച്ചമൂട് ഷാജഹാൻ അനുസ്മരണ പ്രഭാഷണം നടത്തി. ചാരിറ്റി വില്ലേജ് മാനേജർ ജനിമോൻ , പ്യൂപ്പിൾ ന്യൂസ് ബ്യൂറോ ചീഫ് പീരു മുഹമ്മദ്, ഹുസൈൻ ചാരിറ്റബിൾ ട്രസ്റ്റ് ചെയർപേഴ്സൺ ഷൈല ബീഗം, ബിസ്മിൻ ഷ , ഹർഷാന എന്നിവർ പ്രസംഗിച്ചു