സര്‍ക്കാര്‍ ഐ.ടി.ഐകളിലെ പ്രവേശനത്തിന് ബുധനാഴ്ച മുതല്‍ അപേക്ഷിക്കാം

0

സംസ്ഥാനത്തെ 104 സര്‍ക്കാര്‍ ഐ.ടി.ഐകളിലായി 72 ആറു മാസ, ഏക വത്സര, ദ്വിവത്സര ട്രേഡുകളിലേക്കാണ് പ്രവേശനം.ഓണ്‍ലൈന്‍ സംവിധാനത്തിലാണ് അപേക്ഷ നല്‍കേണ്ടത്.ജാലകം അഡ്മിഷന്‍ പോര്‍ട്ടല്‍

(https://itiadmissions.kerala.gov.in )

വഴി നേരിട്ടും, ഐ.ടി.ഐ വകുപ്പ് വെബ്‌സൈറ്റിലെ

(https://det.kerala.gov.in)

ലിങ്ക് മുഖേനയും ഈ മാസം 30 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുളള പ്രോസ്‌പെക്ടസും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും വകുപ്പ് വെബ്‌സൈറ്റിലും (https://det.kerala.gov.in), ജാലകം അഡ്മിഷന്‍ പോര്‍ട്ടലിലും (https://itiadmissions.kerala.gov.in) ലഭ്യമാണ്.വെബ്‌സൈറ്റിലൂടെ അപേക്ഷ പൂരിപ്പിച്ച്‌ ഓണ്‍ലൈന്‍ വഴി 100/ രൂപ ഫീസടച്ച്‌ കേരളത്തിലെ ഏത് ഐ.ടി.ഐകളിലേയ്ക്കും പ്രവേശനത്തിന് അപേക്ഷിക്കാവുന്നതാം. അപേക്ഷ നല്‍കിയ ശേഷം നിശ്ചിത തീയതിയില്‍ ജാലകം അഡ്മിഷന്‍ പോര്‍ട്ടലിലും, ഐ.ടി.ഐകളിലും പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റ്, അഡ്മിഷന്‍ തീയതി എന്നിവ പരിശോധിച്ച്‌ വിവിധ ഐ.ടി.ഐകളിലേയ്ക്കുളള പ്രവേശന സാധ്യത വിലയിരുത്താം.അപേക്ഷ സ്വീകരിക്കുന്നത് മുതല്‍ അഡ്മിഷന്‍ വരെയുളള വിവരങ്ങള്‍ എസ്.എം.എസ് മുഖേനയും ലഭിക്കും. കേരളം മുഴുവന്‍ ഒരേ സമയത്ത് അഡ്മിഷന്‍ നടക്കുന്നതിനാല്‍ മുന്‍ഗണന അനുസരിച്ചുളള സ്ഥാപനങ്ങള്‍ വിദ്യാര്‍ഥികള്‍ സ്വയം തെരഞ്ഞെടുക്കേണ്ടതാണ്.

You might also like
Leave A Reply

Your email address will not be published.