ആസാദി ക അമൃത് മഹോത്സവ് സമാപനം ഇന്ന് 3മണി മുതൽ രാത്രി 11 വരെ അറബി സ്പോർട്സ് ഇൻഡോർ സ്റ്റേഡിയത്തിൽ സമാപനം
പിവി എ. നാസർ
ദോഹ
ഇന്ത്യൻ സ്വാത ന്ത്യ ത്തിന്റെ 75 ആം വാർഷിക ആഘോഷത്തിന്റെ ഭാഗമായി നടന്നു വരുന്ന ആസാദി ക അമൃത് മഹോത്സവ് സമാപനം ഇന്ന് (വെള്ളി ) വൈകുന്നേരം 3മണി മുതൽ രാത്രി 11 വരെ നീണ്ടു നിൽക്കുന്ന വൈവിധ്യ മാർന്ന കലാ സാംസ്കാരിക പരിപാടികളോടെ അൽ അറബി സ്പോർട്സ് ഇൻഡോർ സ്റ്റേഡിയത്തിൽ സമാപനം കുറിക്കും കഴിഞ്ഞ 19 ദിവസമായി ഇന്ത്യൻ കൾച്ചറൽ സെന്റർ ICC സംഘടിപ്പിച്ചു വരുന്ന പരിപാടികൾ ക്കാണ് ഇന്ന് തിരശീല വീഴുന്നത്.
ഖത്തറിലെ ഇന്ത്യൻ സ്ഥാനപതി ഡോക്ടർ ദീപക് മിത്തൽ മുഖ്യ അതിഥി യായി പങ്കെടുക്കുന്ന പരിപാടി ഇൽ ഖത്തറിലെ സാമൂഹ്യ സാംസ്കാരിക മേഖല യിലെ പ്രമുഖരും സംബന്ധിക്കുമെന്ന് ഐ സി സി പ്രസിഡന്റ് പി എൻ ബാബുരാജ് വാർത്താ സമ്മേളനത്തിൽ അറി യിച്ചു. ലൈവ് ഓർക്കേസ്ട്ര യുടെ പിന്തുണയോടെ നടക്കുന്ന ഗാന മേള.നൃത്ത നൃത്ത ങ്ങൾ. മാജിക് ഷോ തുടങ്ങി വിവിധ പരിപാടികൾ സമാപന ആഘോഷങ്ങൾക്ക് കൊഴുപ്പേകും. ഇന്ത്യയിൽ നിന്നുള്ള ദാനിഷ് ഹുസൈൻ ബദ യൂനിയും സംഘവും അവതരിപ്പിക്കുന്ന ഖവാലി പരിപാടിയുടെ മുഖ്യ ആകർഷണ മായിരിക്കും.
എല്ലാവർക്കും പ്രവേശനം സൗജന്യ മാണ്. വ്യത്യസ്ത മായ സ്റ്റാളുകളും വേദിക്ക് അരികിലായി ഒരുക്കി യിട്ടുണ്ട്.
വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ മണികണ്ഠൻ വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യ ഹെബ്ബ ഗെളു. ജനറൽ സെക്രട്ടറി കൃഷ്ണകുമാർ. കമൽ ഠകൂർ. എന്നിവരും പങ്കെടുത്തു.