ദേശീയബാലതരംഗം പ്രതിഭാസംഗമം – 2022 ചെയര്‍മാന്‍ മുന്‍ എം.എല്‍.എ. അഡ്വ. റ്റി.ശരത്ചന്ദ്രപ്രസാദ് ഉത്ഘാടനം ചെയ്തു
മംഗലപുരം : ദേശീയബാലതരംഗത്തിന്‍റെ ആഭിമുഖ്യത്തില്‍ മംഗലപുരം എം.എസ്.ആര്‍. ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പ്രതിഭാസംഗമം – 2022 ചെയര്‍മാന്‍ മുന്‍ എം.എല്‍.എ. അഡ്വ. റ്റി.ശരത്ചന്ദ്രപ്രസാദ് ഉത്ഘാടനം ചെയ്തു.
അണ്ടൂര്‍ക്കോണം, കഠിനംകുളം, മംഗലപുരം ഗ്രാമപഞ്ചായത്ത് പരിധിയിലെ വിവിധ സ്കൂളുകളില്‍ നിന്നും പ്ലസ് ടു, എസ്.എസ്.എല്‍.സി., യു.എസ്.എസ്., എല്‍.എസ്.എസ്. പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ അനുമോദിച്ചു.
മെഡിക്കല്‍ സൂപ്രണ്ട് ഡോ. നജീബ് മുഖ്യാതിഥിയായിരുന്നു. അഞ്ജന അദ്ധ്യക്ഷത വഹിച്ചു. എം.എച്ച്. സുലൈമാന്‍, ബിജി ഉണ്ണി, ഷാനവാസ്, വത്സല, യാസ്മിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ ചെയര്‍മാന്‍ എം. ജഗേന്ദ്രന്‍ സ്വാഗതവും, അന്‍സഫ് നന്ദിയും പറഞ്ഞു.