ബംഗളൂരുവിനെയും ഹൈദരാബാദിനെയും ബന്ധിപ്പിച്ച് സെമി ഹൈസ്പീഡ് റെയില്‍ പാത പണിയാന്‍ പദ്ധതിയെന്നു റിപ്പോര്‍ട്ട്.രണ്ടര മണിക്കൂറില്‍ എത്താവുന്ന വിധത്തില്‍, 200 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിന്‍ ഓടിക്കാവുന്ന പദ്ധതിയാണ് തയാറാവുന്നതെന്ന് ഇന്ത്യ ഇന്‍ഫ്രാഹബ് റിപ്പോര്‍ട്ടില്‍ പറയുന്നു.പിഎം ഗതിശക്തി പദ്ധതിയുടെ ഭാഗമായി, റെയില്‍വേയാണ് പദ്ധതിക്ക് ആലോചന നടത്തുന്നത്. മുപ്പതിനായിരം കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്. ബംഗളൂരു യെലഹങ്ക സ്റ്റേഷനെയും ഹൈദരാബാദ് സെക്കന്തരാബാദ് സ്റ്റേഷനെയുമാണ് സെമി ഹൈസ്പീഡ് റെയില്‍ വഴി ബന്ധിപ്പിക്കുക. 503 കിലോമീറ്റര്‍ ആണ് പാതയുടെ നീളം.മണിക്കൂറില്‍ ഇരുന്നൂറു കിലോമീറ്റര്‍ വേഗത്തില്‍ തടസ്സമില്ലാതെ സഞ്ചരിക്കുന്നതിന് പാതയ്ക്ക് ഇരുവശവും ഒന്നര മീറ്റര്‍ ഉയരത്തില്‍ മതില്‍ പണിയും.നിലവില്‍ പത്തു മുതല്‍ 11 മണിക്കൂര്‍ വരെയാണ് ബംഗളുരുവില്‍നിന്ന് ഹൈദരാബാദിലേക്കുള്ള യാത്രാ സമയം. ഇരു നഗരങ്ങളെയും ബന്ധിപ്പിച്ചുള്ള നിര്‍ദിഷ്ട എക്‌സ്പ്രസ് വേ പദ്ധതിക്കു പുറമേയാണ് സെമി ഹൈസ്പീഡ് റെയില്‍.