തിരുവനന്തപുരം : മുസ്ലിം ലീഗിൻറെ ലക്ഷ്യം വിഘടനമല്ല കരുതലാണ് എന്ന് പി കെ കുഞ്ഞാലിക്കുട്ടി സാഹിബ് പറഞ്ഞു. വിദ്യാഭ്യാസ രംഗത്ത് കേരളത്തിൽ പ്രത്യേകിച്ചും മലബാറിൽ സമുദായം കൈവരിച്ച നേട്ടങ്ങൾക്കു പിന്നിൽ മുസ്‌ലിംലീഗാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അബുദാബി സൗത്ത് സോൺ കെ.എം.സി.സി യുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ,എറണാകുളം, ആലപ്പുഴ ജില്ലാ കെ.എം.സി.സി കമ്മിറ്റികൾ സംയുക്തമായി ബീമാപള്ളിയിൽ നിർമിച്ചുനൽകിയ ബൈത്തുറഹ്മയുടെ താക്കോൽദാനം കർമ്മം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തിൽ അബുദാബി കെ.എം.സി.സി സംസ്ഥാന സെക്രട്ടറി എ.സഫീഷ് അദ്ധ്യക്ഷത വഹിക്കുകയും, അബുദാബി കെ .എം.സി.സി തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് പനവൂർ നിസാമുദ്ദീൻ സ്വാഗതവും, അബുദാബി കെഎംസിസി ഭാരവാഹി മിദുലാജ് ബീമാപള്ളി നന്ദി പറയുകയും ചെയ്തു.
മുസ്ലിംലീഗ് സംസ്ഥാന ആക്ടിംഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം സാഹിബ് മുഖ്യപ്രഭാഷണം നടത്തി. ടിവി ഇബ്രാഹിം എം.എൽ.എ യും കുറുക്കോളി മൊയ്തീൻ എം.എൽ.എ യും പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് അവാർഡുകൾ വിതരണം ചെയ്തു.
പ്രസ്തുത പരിപാടിയിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ബീമാപള്ളി റഷീദ്, മുസ്ലിം ലീഗ് തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് പ്രൊഫസർ തോന്നയ്ക്കൽ ജമാൽ, മുസ്ലിം ലീഗ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി അഡ്വ :കണിയാപുരം ഹലീം, ഗ്ലോബൽ കെ.എം.സി.സി തിരുവനന്തപുരം ജില്ലാ സെക്രട്ടറി അമീൻ കളിയിക്കവിള , ചുമട്ട് തൊഴിലാളി യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് പനവൂർ അസനാരാശാൻ, വാമനപുരം മണ്ഡലം സെക്രട്ടറി കൊങ്ങണം കോട് നാസർ, മുസ്‌ലിം ലീഗ് നെടുമങ്ങാട് മണ്ഡലം സെക്രട്ടറി കന്യാകുളങ്ങര ഷാജഹാൻ, വനിതാ ലീഗ് സംസ്ഥാന സെക്രട്ടറി സബീന മാറ്റപ്പള്ളി, വനിതാ ലീഗ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ബിനു ഷെറിൻ, ഗ്ലോബൽ കെ.എം.സി.സി തിരുവനന്തപുരം ജില്ലാ ചെയർമാൻ കെ.എച്ച്.എം അഷ്റഫ്,
മുസ്ലിം യൂത്ത് ലീഗ് തിരുവനന്തപുരം ജില്ല ജനറൽ സെക്രട്ടറി ഫൈസ് പൂവച്ചൂർ, എം.എസ്.എഫ് തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് നൗഫൽ കുളപ്പട, സെക്രട്ടറി ഗാദ്ദാഫി, കർഷക സംഘം തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് മൺവിള സൈനുദ്ദീൻ, പോത്തെങ്കോട് റാഫി, ഫാറാസ് മാറ്റപ്പള്ളി, തുടങ്ങിയവർ ആശംസകൾ അറിയിച്ചു.