സ്ട്രെക്ചറല്‍ പ്രവൃത്തികള്‍ 75 ശതമാനവും പൂര്‍ത്തിയായിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. 2024 അവസാനത്തോടെ മുഴുവന്‍ പ്രവൃത്തികളും പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.13.80 കോടി റിയാല്‍ ചെലവില്‍ ഏഴുനിലകളിലായി 700 ബെഡ് സൗകര്യത്തോടെ നിര്‍മിക്കുന്ന ആശുപത്രിയില്‍ ഏറ്റവും നൂതന ചികിത്സ സൗകര്യങ്ങള്‍ ലഭ്യമാക്കും.അപകട-അത്യാഹിത വിഭാഗം, പുനരധിവാസ കേന്ദ്രം, ഡയാലിസിസ് യൂനിറ്റ്, തീവ്രപരിചരണ വിഭാഗം, കീമോതെറപ്പി, ഡേ ക്ലിനിക്കുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് പ്രധാന കെട്ടിടം.നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ നിലവിലെ ആശുപത്രി കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ വിഭാഗങ്ങളും പുതിയ ആശുപത്രിയിലേക്ക് മാറും. എന്നാല്‍, ചില വിഭാഗങ്ങള്‍ ആവശ്യമെങ്കില്‍ നിലവിലെ കെട്ടിടത്തില്‍ തുടരുമെന്നും അധികൃതര്‍ പറഞ്ഞു.