തിരുവനന്തപുരം :കവടിയാർ സാൽവേഷൻ ആർമി സെൻട്രൽ ചർച്ചും , കവടിയാർ ടിഎംസി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈൽ ടെക്നോളജിയും സംയുക്തമായി കവടിയാർ സാൽവേഷൻ ആർമി സെൻട്രൽ ചർച്ച് ഹാളിൽ സംഘടിപ്പിച്ച സൈബർ ക്രൈം ക്ലാസും .മൊബൈൽ ഫോൺ ഉപയോഗവും ദുരുപയോഗവും ബോധവൽക്കരണ ക്ലാസും ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ എം ആർ തമ്പാൻ ഉദ്ഘാടനം ചെയ്തു .

പോലീസ് ഹെഡ് കോർട്ടേഴ്സ് ഹൈടെക് ക്രൈം സെൽ സബ് ഇൻസ്പെക്ടർ എസ്.പി കണ്ണൻ ,ടിഎംസി ഡയറക്ടർ ജമീൽ യൂസഫ് എന്നിവർ ക്ലാസ് എടുത്തു .
പ്രേം നസീർ സുഹൃത് സമിതി സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ അധ്യക്ഷത വഹിച്ച യോഗത്തിൽ ക്യാപ്റ്റൻ രാജി ജോമോൻ , മേജർ ആശാ ജസ്റ്റസ്, ജോമോൻ , ജെ.എസ്.ജസീം ഖാൻ മുഹമ്മദ് ഷാക്കിർ എന്നിവർ പ്രസംഗിച്ചു വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റ് വിതരണം എം.ആർ തമ്പാൻ നിർവഹിച്ചു.
