പോപ്പുലര്‍ ഫ്രണ്ടിന്റെ ഹര്‍ത്താലില്‍ 25 ലക്ഷം രൂപയിലധികം രൂപയുടെ നഷ്ടമുണ്ടായതായി കെഎസ്‌ആര്‍ടിസി

0

2439 ബസുകള്‍ സര്‍വീസ് സടത്തിയതില്‍ 70 ബസുകള്‍ കല്ലേറില്‍ തകര്‍ന്നതായും പതിനൊന്ന് പേര്‍ക്ക് പരിക്കേറ്റതായും കെഎസ്‌ആര്‍ടിസി അറിയിച്ചു. എട്ട് ഡ്രൈവര്‍മാര്‍ക്കും രണ്ട് കണ്ടക്ടര്‍മാര്‍ക്കും ഒരു യാത്രക്കാരിക്കുമാണ് പരിക്കേറ്റത്.

കെഎസ്‌ആര്‍ടിസി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ്

ആരോട് പറയാന്‍ …!
ആര് കേള്‍ക്കാന്‍ …?
കെഎസ്‌ആര്‍ടിസി 2439 ബസുകള്‍ സര്‍വ്വീസ് സടത്തി; 70 ബസുകള്‍ കല്ലേറില്‍ തകര്‍ന്നു
23.09.2022 ന് കെഎസ്‌ആര്‍ടിസി സര്‍വ്വീസ് നടത്തിയ 2439 ബസുകളില്‍ 51 ബസുകള്‍ കല്ലേറില്‍ തകര്‍ന്നു.
സൗത്ത് സോണില്‍ 1288, സെന്‍ട്രല്‍ സോണില്‍ 781, നോര്‍ത്ത് സോണില്‍ 370 എന്നിങ്ങനെയാണ് ബസുകള്‍ സര്‍വ്വീസ് നടത്തിയത്.
അതില്‍ സൗത്ത് സോണില്‍ 20, സെന്‍ട്രല്‍ സോണില്‍ 21, നോര്‍ത്ത് സോണില്‍ 10 ബസുകളുമാണ് കല്ലേറില്‍ തകര്‍ന്നത്. കൈല്ലേറില്‍ 11 പേര്‍ക്കും പരിക്ക് പറ്റി. സൗത്ത് സോണില്‍ 3 ഡ്രൈവര്‍ 2 കണ്ടക്ടര്‍, സെന്‍ട്രല്‍ സോണില്‍ 3 ഡ്രൈവര്‍, ഒരു യാത്രക്കാരി നോര്‍ത്ത് സോണില്‍ 2 ഡ്രൈവര്‍മാക്കുമാണ് പരിക്കേറ്റത്.
നാശനഷ്ടം 25 ലക്ഷം രൂപയില്‍ കൂടുമെന്നാണ് വിലയിരുത്തല്‍.
ബഹു : ഹൈക്കോടതിയുടെ ഉത്തരവിന്‍പ്രകാരം പൊതുഗതാഗതം തടസ്സപ്പെടാതിരിക്കുവാന്‍ ഈ സാഹചര്യത്തിലും സര്‍വ്വീസ് നടത്തുവാന്‍ കെ.എസ്.ആര്‍.ടി.സി പ്രതിജ്ഞാബദ്ധമാണ്.

You might also like
Leave A Reply

Your email address will not be published.