ഗുൽ മുഹമ്മദ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ദോഹയിൽ നടക്കുന്ന ‘ഓർമകളിൽ കെജി സത്താർ’ എന്ന സംഗീത പരിപാടിയുടെ ലോഗോയും പോസ്റ്ററും പ്രകാശനം ഐസിസി ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ഖത്തർ ഐസിസി പ്രസിഡന്റ് പി എൻ ബാബുരാജ് നിർവഹിച്ചു .
കെ ജി സത്താർക്കയുടെ പാട്ടുകൾ നേരിൽ കേട്ട ഓർമകൾ പങ്കുവെക്കുകയും അത്തരം പാട്ടുകളെ പുതു തലമുറക്കു പരിചയെപടത്തുന്നതും ഏറെ സ്വാഗതാർഹമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു .
ഖത്തർ കെഎംസിസി പ്രസിഡന്റ് സാം ബഷീർ , ഖത്തർ സംസ്‌കൃതി പ്രസിഡന്റ് അഹമ്മദ് കുട്ടി , ഖത്തർ ഇൻകാസ് ഉപദേശക സമിതി ചെയർമാൻ ജോപ്പച്ചൻ തെക്കേക്കൂട്ട് , ഖത്തറിലെ മുതിർന്ന സാമൂഹ്യ പ്രവർത്തകനും ഫോക് ഖത്തർ പ്രസിഡണ്ടുമായ കെ കെ ഉസ്മാൻ , സിറ്റി എക്സ്ചേഞ്ച് പ്രതിനിധി ഷാനിബ് , ഇസ്ലാമിക് എക്സ്ചേഞ്ച് പ്രതിനിധി അയ്യൂബ് , മാപ്പിള കലാ അക്കാദമി ഖത്തർ പ്രസിഡന്റ് മുത്തലിബ് മട്ടന്നൂർ , സാമൂഹ്യ സാംസ്കാരിക പ്രവർത്തകരായ അബ്ദു റൗഫ് കൊണ്ടോട്ടി , ഡോക്ർ സി എച് റഷീദ് , അഡ്വ ജാഫർഖാൻ , വൺ ടു വൺ ചെയർമാൻ മൻസൂർ അലി തുടങ്ങിയവർ ആശംസകൾ നേർന്നു.
സറീന അഹദ് , നിമിഷ നിഷാദ് , ഈ .എം . സുധീർ , നൗഷാദ് മതയൊത്ത്, അഷ്‌റഫ് പട്ടു, സെലിം BTK, അലി കളത്തിങ്കൽ, ഷെമീം മുഹമ്മദ്, PA തലായി, KTK മുഹമ്മദ്, ജിജേഷ് കോടക്കൽ, ആരിഫ് വടകര, ഷക്കീദ്, നിസാർ കണ്ണൂർ, ജസീൽ, റെഷീദ് പുതുക്കുടി, ഇർഷാദ് ഇസ്മയിൽ, ഷെരീഫ്, അൻസാബ് പാട്ടുകാരായ സലിം പാവറട്ടി , ആഷിഖ് മാഹി , ഹാരിബ് ഹുസൈൻ , മുസ്തഫ ഹസ്സൻ , റഷാദ് ഖുറൈശി, മറ്റു കമ്മിറ്റി അംഗങ്ങൾ പോസ്റ്റർ പ്രകാശനം നിർവഹിച്ചു
ഗുൽ മുഹമ്മദ് ഫൌണ്ടേഷൻ & പ്രോഗ്രാം ചെയർമാൻ കെ ജി റഷീദ് സ്വാഗതം ആശംസിച്ചു . തന്റെ പിതൃസഹോദരന്റെ പേരിൽ ഇത്തരം ഒരു പ്രോഗ്രാം സംഘടിപ്പിക്കുക എന്നതു ഏറെ കാലത്തെ സ്വപ്‌നമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രോഗ്രാം കൺവീനർ അൻവർ ബാബു വടകര , പ്രോഗ്രാം ഡയറക്ടർ ഫൈസൽ അരീക്കാട്ടയിൽ , പ്രോഗ്രാം ക്രീയേറ്റീവ് ഹെഡ് രതീഷ് മാത്രാടൻ, തുടങ്ങിയവർ പരിപാടിയെ കുറിച്ച് വിശദീകരിച്ചു .
പ്രോഗ്രാം ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ ഷെഫീർ വാടാനപ്പള്ളി മുഖ്യ അവതാരകനായ പരിപാടിയിൽ മീഡിയ കോർഡിനേറ്റർ ഫൈസൽ മൂസ , ഗസ്റ്റ് കോർഡിനേറ്റർ മുസ്തഫ എലത്തൂർ എന്നിവർ പരിപാടികൾ നിയന്ദ്രിച്ചു. പ്രോഗ്രാം ആർട് ഡയറക്ടർ ഫർഹാസ് മുഹമ്മദ് നന്ദി രേഖപ്പെടുത്തി .
സിറ്റി എക്സ്ചേഞ്ച് , ഇസ്ലാമിക് എക്സ്ചേഞ്ച് , ടീ ടൈം തുടങ്ങിയവർ മുഖ്യ സ്പോൺസർമാരായി സെപ്റ്റംബർ 29 വ്യാഴം വൈകീട്ട് 6-30 മുതൽ ഐസിസി അശോക ഹാളിലാണ് പ്രോഗ്രാം നടക്കുന്നത്. ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘടകർ അറിയിച്ചു .