പി വി എ നാസർ
ദോഹ. ഒരു കാലത്ത് ഖത്തറിലെ ഭക്ഷണ പ്രേമികളുടെ ഇഷ്ട കേന്ദ്ര മായിരുന്ന ഇന്ത്യൻ കോഫി ഹൌസ് പുതിയ രൂപത്തിലും ഭാവത്തിലും വീണ്ടും തുറന്നു പ്രവർത്തിക്കാൻ സജ്ജമായതായി കോഫി ഹൌസ് മാനേജ്മെന്റ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഖത്തറിൽ നടക്കുന്ന വികസന പ്രവർത്തനങ്ങളുടെ ഭാഗമായി റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആയതിനാൽ കഴിഞ്ഞ കുറെ മാസങ്ങളായി റെസ്റ്റോറന്റ് അടച്ചിട്ടിരിക്കുകയായിരുന്നു.2014 ൽ ആരംഭിച്ച കോഫി ഹൌസ് ഫാരീജു ബിൻ അബ്ദുൽ അസീസിലാണ് സ്ഥിതി ചെയ്യുന്നത്. ആകർഷനീയമായ ചുറ്റുപാടും വിശാലമായ പാർക്കിംഗ് സൗകര്യവും ഇന്ത്യൻ തനത് രുചിയുടെ കേന്ദ്രവുമായതിനാലാണ്. എല്ലാവരുടെയും വിശിഷ്യാ കുടുംബങ്ങളുടെയും മറ്റും ഇഷ്ട കേന്ദ്രമായി ചുരുങ്ങിയ കാലം കൊണ്ട് കോഫി ഹൌസ് മാറിയത്.
ഈ മാസം 16 നു വെള്ളിയാഴ്ച രാത്രി 8 മണിക്ക് പ്രശസ്ത ചലച്ചിത്ര നടി മഞ്ജു വാരിയർ ഉത്ഘാടനം ചെയ്യും നടനും ആങ്കാറുമായ മിഥുൻ രമേശിന്റെയും മറ്റു പ്രശസ്ത വ്യക്തികളുടെയും സാന്നിധ്യം ഉണ്ടാകും. ഉത്ഘാടനത്തിന്ടെ ഭാഗമായി അന്നേ ദിവസം ഉച്ചക്ക് 12 മണി മുതൽ 3മണി വരെ സെലിബ്രേറ്റ് ഓണം വിത്ത് മഞ്ജു വാരിയർ ആൻഡ് മിഥുൻ എന്ന പേരിൽ ദോഹയിലെ മാൾ റൗണ്ടബൌട്ട് ഇന് സമീപമുള്ള റീജൻസി ഹാളിൽ ഓണ സദ്യയും മറ്റു ആഘോഷ പരിപാടികളും ഉണ്ടാകും.28 തരം വിഭവങ്ങളോടെയുള്ള സദ്യക്ക് 200 റിയാൽ ആണ് ടിക്കറ്റ് വില 4 പേർക്കുള്ള ഫാമിലി ടിക്കറ്റിനു 600 റിയാൽ നൽകണം. അബ്ദുൽ അസീസിലുള്ള കോഫി ഹൌസിൽ നിന്നും ഇതിനുള്ള ടിക്കറ്റ് ലഭ്യമാണ്.
കൂടാതെ 44440902/44440903/55094364/50643680 എന്നീ നമ്പറുകളിൽ വിളിച്ചാൽ ടിക്കറ്റ് ഹോം ഡെലിവറി ആയി ലഭിക്കും ക്യു ടിക്കറ്റ്സ് വഴി ഓൺലൈൻ ആയും ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. ദോഹ യിലെ അമേച്യർ ഷെഫ്ക്കൾക്കായി നടത്ത പ്പെടുന്ന പലഹാരം നിർമ്മാണ മത്സരം ഉത്ഘാടനത്തോട് അനുബന്ധിച്ചു ഉള്ള മറ്റൊരു പരിപാടിയാണ്. സെപ്റ്റംബർ 12 നു മുമ്പ് റെസിപി അയക്കുന്ന ആദ്യ 20 പേർക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം ഉണ്ടാവുക. തിരഞ്ഞടുക്കപ്പെടുന്നവർക്ക്. മഞ്ജുവിൽനിന്നും മേരിറ്റു സർട്ടിഫിക്കറ്റ് കരസ്തമാക്കാവുന്നതാണ്. എല്ലാ മത്സരാർഥികൾക്കും സെലിബ്രേറ്റി കളുടെ കൂടെ ഫോട്ടോ പോസ് ചെയ്യാവുന്നതാണ്.
പത്ര സമ്മേളനത്തിൽ കാൻ ഗ്രൂപ്പ് കമ്പനി സി ഇ ഒ.. അഹമ്മദ് കെ ടി, പ്രോഗ്രാം കമ്മിറ്റി ചെയർ പേർസണൽ അൽക്ക മീര സണ്ണി ഓപ്പറേഷൻ മാനേജർ സി. നാരായണൻ. മാനേജർ അനീഷ് മോൻ, കസ്റ്റമർ കെയർ മാനേജർ സൗമ്യ രാജേഷ് എന്നിവർ പങ്കെടുത്തു.