കോട്ടും സ്യൂട്ടും ധരിച്ച് റോക്കി ഭായ് ലുക്കില്‍ ഉണ്ണി മുകുന്ദന്‍, കേരള റോക്കി ഭായിയായി ഉണ്ണി മുകുന്ദന്‍
ചിത്രം പങ്കുവച്ച് നിമിഷങ്ങള്‍ക്കകം നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. കേരള റോക്കി ഭായ്, മല്ലുറോക്കി, മലയാളികളുടെ ഉണ്ണിക്കണ്ണന്‍ എന്നിങ്ങനെയാണ് കമന്റുകള്‍. അതേസമയം ഷെഫീക്കിന്റെ സന്തോഷം ആണ് ഉണ്ണിമുകുന്ദന്റേതായി പ്രദര്‍ശനത്തിന് എത്തുന്ന ചിത്രം. മനോജ്.കെ. ജയന്‍, ദിവ്യപിള്ള, ബാല, ആത്മീയ രാജന്‍, ഷഹീല്‍ എന്നിവരാണ് മറ്റു താരങ്ങള്‍. വൈശാഖ് സംവിധാനം ചെയ്യുന്ന ബ്രൂസ്‌ലി ആണ് ചിത്രീകരണത്തിന് ഒരുങ്ങുന്ന ചിത്രം. നിര്‍മ്മാതാവ് എന്നീ നിലയിലും ഉണ്ണി മുകുന്ദന്‍ തിളങ്ങുന്നു. മേപ്പടിയാന്‍ എന്ന ചിത്രത്തിലൂടെയാണ് നിര്‍മ്മാതാവായി അരങ്ങേറ്രം നടത്തിയത്. ഉണ്ണി മുകുന്ദന്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഷെഫീക്കിന്റെ സന്തോഷം .