അജിത്തിന്റെ റേസിങ്ങിനോടുള്ള പ്രണയം പ്രസിദ്ധമാണ്. അജിത്ത് ഇപ്രാവശ്യം നടത്തിയ ഓള്‍ ഇന്ത്യ പര്യടനത്തിനിടയിലാണ് നടി മഞ്ജു വാര്യരെയും കൂടെ കൂട്ടിയത്. ഇത് ആദ്യമായാണ് തല അജിത്ത് കൂടെ അഭിനയിക്കുന്ന ഒരു നായികയോടൊപ്പം ഒരു ബൈക്ക് യാത്ര നടത്തുന്നത്.കാശ്മീര്‍ ലഡാക്ക് ഹിമാലയ പഞ്ചാബ് ഇത്രയും സ്ഥലങ്ങളിലാണ് ഇരുവരും യാത്ര നടത്തിയത്. 16 പേരടങ്ങുന്ന സംഘം ആയിട്ടാണ് ഇരുവരും ബൈക്ക് യാത്ര നടത്തിയത്. മഞ്ജു വാര്യര്‍ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ ഈ ചിത്രങ്ങള്‍ പങ്കുവെച്ചത്. “ഫ്യൂച് താങ്ക്സ് ഫോര്‍ സൂപ്പര്‍സ്റ്റാര്‍ റൈഡര്‍ തല അജിത് കുമാര്‍ സാര്‍…. ” എന്നായിരുന്നു തലക്കെട്ട്. അജിത്തിനൊപ്പം മഞ്ജു വാര്യര്‍ നായികയായി അഭിനയിക്കുന്ന സിനിമ ഏറെ വാര്‍ത്തയായിരുന്നു.