പരിക്കിന്റെ ഫലമായോ, സന്ധിവാതം, അണുബാധ തുടങ്ങിയവ മൂലമാണ് മുട്ടുവേദന അനുഭവപ്പെടുന്നത്. ഇത് ചികിത്സിക്കാതിരിക്കുന്നതോടെ വേദനയും വര്‍ദ്ധിക്കും. ചിലര്‍ക്ക് മുട്ടുവേദന പെട്ടെന്ന് ഭേദമാകും, എന്നാല്‍ മറ്റ് ചിലര്‍ക്ക് ഫിസിയോതെറാപ്പി പോലുള്ള ചികിത്സ ആവശ്യമാണ്. നാട്ടുചികിത്സയിലൂടെ മുട്ടുവേദനയ്‌ക്ക് പ്രതിവിധി കാണുന്നവരുമുണ്ട്. എന്നാല്‍ ചിലര്‍ക്ക് നിര്‍ബന്ധമായും സര്‍ജറി വേണ്ടിവരും.മാറാത്ത മുട്ടുവേദന തന്നെയാണ് ഇതിന്റെ പ്രധാന ലക്ഷണം. വീക്കം, കാഠിന്യം, ചുവപ്പ്, ചൂട്, ബലഹീനത, അസ്ഥിരത, പോപ്പിങ്, ലോക്കിംഗ് (കാല്‍മുട്ട് മടക്കാനോ നിവര്‍ത്താനോ കഴിയാത്ത അവസ്ഥ) തുടങ്ങിയവയും ഇതിന്റെ ലക്ഷണങ്ങളാണ്.മുട്ട് വേദന മൂര്‍ച്ഛിക്കാതിരിക്കാന്‍ ഏറെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രായം കൂടുമ്ബോള്‍ മുട്ടിന്റെ ഘടനയില്‍ വ്യത്യാസം വരാന്‍ സാധ്യതയുണ്ട്. അത്തരത്തില്‍ ഘടനയില്‍ വ്യത്യാസമുണ്ടോയെന്ന് ഇടയ്‌ക്കിടെ പരിശോധിക്കണം. മുട്ടിന് വളവുണ്ടെങ്കിലും ശ്രദ്ധിക്കണം.നടക്കാനോ, പടികള്‍ കയറാനോ, ഇറങ്ങാനോ ഉള്ള ബുദ്ധിമുട്ടെല്ലാം മുട്ടിന്റെ ചലനം പരിമിതമാക്കുന്ന അവസ്ഥയാണ്. ഈ വിഷമതകള്‍ നേരിടുന്നുവെങ്കില്‍ തീര്‍ച്ചയായും കരുതലെടുക്കണം. ശരീരം വേദന അനുഭവപ്പെടുമ്ബോള്‍ വേദനസംവാരികള്‍ ഉപയോഗിക്കുന്നത് സാധാരണയാണ്. എന്നാല്‍ വേദനസംഹാരികള്‍ ഉപയോഗിച്ചിട്ടും വേദന മാറിയില്ലെങ്കില്‍ ഉറപ്പായും പരിശോധന നടത്തണം.പെട്ടെന്നുള്ള മുട്ടുവേദന മാറ്റാനായി ഐസ്പാക്ക്, ചൂടുപിടിക്കല്‍ എന്നീ മാര്‍ഗങ്ങള്‍ പരീക്ഷിക്കാവുന്നതാണ്. ഐസ്‌ക്യൂബുകള്‍ ഒരു തുണിയില്‍ കെട്ടി വേദനയുള്ള ഭാഗത്ത് അമര്‍ത്തിവെക്കുന്നതാണ് ഐസ്പാക്ക്. നീരുണ്ടെങ്കില്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ് ഇത്. കാല്‍മുട്ടിന് നീരില്ലെങ്കില്‍ തുണി ചൂടുവെള്ളത്തില്‍ മുക്കിയോ ഹോട്ട്ബാഗ് ഉപയോഗിച്ചോ ചൂടുപിടിക്കാം.