തിരുവനന്തപുരം: ചരിത്രത്തിൽ തുല്യതയില്ലാത്ത വിധം ജീവിതത്തിലുടനീളം സത്യ
സന്ധതയും ത്യാഗസന്നദ്ധതയും കാരുണ്യവും നീതിയും വച്ച് പുലർത്തുകയും സാധരണ
ജനങ്ങൾക്കൊപ്പം അവരുടെ നിഖില പ്രശ്നങ്ങളിലും സജീവമായി
ഇടപെട്ടുകൊണ്ട് പ്രബോധന രംഗത്ത് മുന്നേറുകയും ചെയ്ത പ്രവാചകൻ മുഹമ്മദ് നബിയുടെ പ്രബോധന രീതി അനുകരണീയമാണെന്ന് സമസ്ത കേരള ജംഈയ്യത്തുൽ
ഉലമ കേന്ദ്ര മുശാവറ അംഗം അബ്ദുൽ ജലീൽ സഖാഫി ചെറുശോല പറഞ്ഞു.
സമസ്ത കേരള ജംഈയ്യത്തുൽ ഉലമയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടന്ന
പണ്ഡിത സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
അബ്ദുൽ റഹ്മാൻ സഖാഫി വിഴിഞ്ഞം അധ്യക്ഷത വഹിച്ചു. കേന്ദ്ര മുശാവറ അംഗം ഹസൻ ബാഖവി പല്ലാർ ഉത്ഘാടനം ചെയ്തു. ഷംസുദ്ദീൻ അഹ്സനി, സയ്യിദ് മുഹ്സിൻ ബാഫഖി, എ.സൈഫുദ്ദീൻ ഹാജി, കെ.എം.ഹാഷിം ഹാജി, ജാബിർ ഫാളിലി, സയ്യിദ് ഖലീലുൽറഹ്മാൻ ,ഷംസുദ്ദീൻ കാമിലി, അനസ് മിസ്ബാഹി, ഷാഹുൽ ഹമീദ് സഖാഫി,നജീബ് സഖാഫി,അബ്ദുസ്സലാം അഹ്സനി, ഹുസൈൻ സഖാഫി,നിയാസ് സഖാഫി,
സിദ്ദീഖ് ബാഖവി വിഴിഞ്ഞം പ്രസംഗിച്ചു.