600 ദിര്‍ഹം ഫീസ് നല്‍കി യു.എ.ഇയുടെ ലൈസന്‍സായി മാറ്റാന്‍ അപേക്ഷ സമര്‍പ്പിക്കാമെന്ന് അബൂദബി പൊലീസ് അറിയിച്ചു.അപേക്ഷകന് സാധുവായ എമിറ്റേറ്റ്‌സ് ഐഡിയുണ്ടാകണം. കൂടാതെ യു.എ.ഇ അംഗീകരിച്ച രാജ്യങ്ങളിലെ ഒറിജിനല്‍ ലൈസന്‍സ്, ഈ ലൈസന്‍സിന്‍റെ സാധുവായ അറബിക് പരിഭാഷ എന്നിവ അപേക്ഷകന്‍റെ പക്കലുണ്ടാകണം.നേത്രപരിശോധനക്ക് വിധേയരായിരിക്കണം, യു.എ.ഇയിലെ താമസക്കാരായിരിക്കണം എന്നീ നിബന്ധനകളും നിഷ്‌കര്‍ഷിക്കുന്നുണ്ട്. അബൂദബി പൊലീസിന്‍റെ സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷനോ വെബ്‌സൈറ്റോ കസ്റ്റമര്‍ സര്‍വിസ് സെന്‍ററുകള്‍ മുഖേനയോ ആണ് ഇതിനായി അപേക്ഷ സമര്‍പ്പിക്കേണ്ടത്.