തിരുവനന്തപുരം: അന്താരാഷ്ട്ര പരിസ്ഥിതി സംഘടനയായ ഓയിസ്കയുടെ വജ്രജൂബിലിയോട് അനുബന്ധിച്ച് ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായുള്ള ‘ഓയിസ്ക മില്‍മ ഗ്രീന്‍ ക്വസ്റ്റ് 2022’ രജിസ്ട്രേഷന്‍ ആരംഭിച്ചു. ക്വിസ് മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള സ്കൂളുകള്‍ക്ക് സെപ്റ്റംബര്‍ 25 വരെ രജിസ്റ്റര്‍ ചെയ്യാം. വിദ്യാര്‍ഥികളില്‍ പരിസ്ഥിതി അവബോധം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരള സഹകരണ ക്ഷീര വിപണന ഫെഡറേഷനുമായി (മില്‍മ) സഹകരിച്ചാണ് ക്വിസ് മത്സരം നടത്തുന്നത്.
സംസ്ഥാനത്തെ സ്കൂളുകളിലെ എട്ടു മുതല്‍ പത്താം ക്ലാസ്സ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. ഒരു സ്കൂളില്‍ നിന്നും രണ്ട് വിദ്യാര്‍ത്ഥികള്‍ അടങ്ങുന്ന ഒരു ടീമിന് രജിസ്റ്റര്‍ ചെയ്യാം. രജിസ്ട്രേഷന്‍ സൗജന്യമാണ്.സ്കൂള്‍, ജില്ല, മേഖല, സംസ്ഥാന തലങ്ങളിലായാണ് മത്സരം. ജില്ലാതല മത്സരങ്ങള്‍ അതതു സ്കൂളുകളില്‍ ഓണ്‍ലൈനായാണ് നടത്തുന്നത്. മേഖലാതല മത്സരങ്ങള്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ നടക്കും.വിജയികള്‍ക്ക് മില്‍മ സ്പോണ്‍സര്‍ ചെയ്യുന്ന ഒരു ലക്ഷത്തിന്‍റെ ക്യാഷ് അവാര്‍ഡ്, ട്രോഫി, ഓയിസ്കയുടെ ജപ്പാന്‍ ആസ്ഥാനത്തു നിന്നുള്ള സര്‍ട്ടിഫിക്കറ്റ്, പഠനയാത്രയ്ക്കുള്ള അവസരം എന്നിവ സമ്മാനമായി ലഭിക്കും.പ്രമുഖ ക്വിസ് മാസ്റ്റര്‍മാരായ ജി.എസ്. പ്രദീപും സുനില്‍ ദേവദത്തവുമാണ് മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
രജിസ്ട്രേഷന്‍ ലിങ്ക്: https://forms.gle/W7m1MAcVzkXrECA19.