സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശവുമായി അബുദാബി കെഎംസിസി സംസ്ഥാന കമ്മിറ്റി 25ന് ഞായറാഴ്ച അബുദാബിയില്‍ നടക്കും
അബുദാബി: സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശവുമായി അബുദാബി കെഎംസിസി സംസ്ഥാന കമ്മിറ്റി ഒരുക്കുന്ന പരിപാടി 25ന് ഞായറാഴ്ച അബുദാബിയില്‍ നടക്കും. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ മുഖ്യാഥിതിയായി സംബന്ധിക്കുന്ന പരിപാടിയില്‍ വിവിധ മത നേതാക്കളും പ്രമുഖ വ്യക്തിത്വങ്ങളും സംബന്ധിക്കും.
സെപ്റ്റംബര്‍ 25ന് രാത്രി എട്ടുമണിക്ക് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയും എത്തുന്നുണ്ട്.മുസ്ലിംലീഗ് പ്രസിഡണ്ട് പദവി ഏറ്റെടുത്തശേഷം ആദ്യമായി അബുദാബിയിലെത്തുന്ന തങ്ങളുടെ പരിപാടി തികച്ചും വ്യത്യസ്ഥവും മാതൃകാപരവുമായിരിക്കുമെന്ന് സംസ്ഥാന കെഎംസിസി പ്രസിഡണ്ട് ശുക്കൂറലി കല്ലുങ്ങല്‍,നാഷണല്‍ കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡണ്ട് യു.അബൂദുല്ല ഫാറൂഖി ജനറല്‍ സെക്രട്ടറി അഡ്വ.കെവി മുഹമ്മദ്കുഞ്ഞി, ട്രഷറര്‍ പികെ അഹമ്മദ്,എന്നിവര്‍ വ്യക്തമാക്കി.കേരളത്തിന്റെ മതസാഹോദര്യം ഊട്ടിയുറപ്പിക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്ന പാണക്കാട് കുടുംബവും സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും മതേതര സമൂഹത്തിന്റെ പ്രതീക്ഷയാണ്.ഓരോകാലഘട്ടങ്ങളിലും