മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥ നമ്മുടെ ശരീരത്തിന് പലതരത്തിലുള്ള മാറ്റങ്ങള്‍ വരുത്തും. ചര്‍മ്മം ശരീരത്തിലെ പ്രധാനപ്പെട്ട ഭാഗമാണ്. അതിന് കൂടുതല്‍ പരിചരണവും ശ്രദ്ധയും വേണം. ഓരോ കാലാവസ്ഥകളിലും വ്യത്യസ്ഥമായ സംരക്ഷണ രീതികള്‍ ആവശ്യമാണ്. മഞ്ഞുകാലവും, വേനല്‍ക്കാലവും സൗന്ദര്യത്തിന് പ്രത്യേക സംരക്ഷണം വേണ്ട സമയമാണ്.ചെറിയ ശ്രദ്ധ മാത്രം ആവശ്യമുള്ള വലിയ സൌന്ദര്യ പ്രശ്നമാണ് വീണ്ടു കീറിയ കാല്‍പാദങ്ങള്‍. വൃത്തിയിലാത്ത ഈ കാലുകള്‍ പലരുടേയും മനസ്സിനെ അലട്ടുന്ന പ്രശ്നമാണ്. സൗന്ദര്യ പ്രശ്നം എന്നതു പോലെത്തന്നെ പൊട്ടിയ പാദങ്ങള്‍ അസഹ്യമായ വേദനയും ഉണ്ടാക്കും. സാധാരണയായി ഇത് മഞ്ഞുകാലത്താണ് ഉണ്ടാവുകയെങ്കിലും ചിലയാളുകള്‍ക്ക് ഇത് വേനല്‍ക്കാലം മുഴുവന്‍ നീണ്ടു നില്‍ക്കുന്നതായി കാണാം.പ്രായമായവര്‍ മുതല്‍ ചെറിയ കുട്ടികളില്‍ വരെ ഈ പ്രശ്നം കാണാം. നിരന്തരമായുള്ള മണ്ണില്‍ ഇറങ്ങിയുള്ള ജോലി, വരണ്ട ചര്‍മ്മം, പരുക്കന്‍ പ്രതലത്തിലൂടെയുള്ള നടത്തം, പിന്‍ഭാഗം തുറന്നുള്ള ചെരുപ്പുകള്‍, പ്രമേഹമോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും ചര്‍മ്മ പ്രശ്നം, ഇങ്ങനെയുള്ളവര്‍ക്കാണ് ഇത് കാണാറുള്ളത്. ശരിയായ സംരക്ഷണത്തിലൂടെ ഇത് മാറ്റാവുന്നതാണ്.
സോക്സ്, അല്ലെങ്കില്‍ മൃദുവായ പാദരക്ഷകളോ ഷൂവോ ധരിക്കുക.
വേപ്പിലയും മഞ്ഞളും അരച്ച് പുരട്ടുന്നത് നല്ലതാണ്.
ചെറിയ ചൂടു വെള്ളത്തില്‍ കുറച്ചു ഉപ്പും ചേര്‍ത്ത് കാല്പാദം അര മണിക്കൂര്‍ ആ വെള്ളത്തില്‍ ഇറക്കി വെക്കുക. അതിന് ശേഷം മൃതചര്‍മ്മത്തെ നീക്കാന്‍ ഉപ്പൂറ്റി സ്ക്രബ്ബര്‍ കൊണ്ടോ അല്‍പ്പം പരുത്ത കല്ല് കൊണ്ടോ ഉരസി വൃത്തിയാക്കുക. ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് കുറച്ചു ഒലിവോയിലെടുത്ത് ഉപ്പൂറ്റിയില്‍ പുരട്ടുക തീര്‍ച്ചയായും വ്യത്യാസം രണ്ടു ദിവസത്തിനകം കാണാം.
ഒലിവ് ഓയിലും റോസ് വാട്ടറും കൂട്ടിച്ചേര്‍ത്തു ദിവസവും ഉപ്പൂറ്റിയില്‍ പുരട്ടുന്നത് പാദം സോഫ്ട് ആകാന്‍ സഹായിക്കും.
കാല്‍ പാദം നാരങ്ങ നീരില്‍ മുക്കി വെച്ചു ഇരുപതു മിനിറ്റ് ഇരുന്നാൽ നല്ല മാറ്റം ഉണ്ടാകും.
വീണ്ടു കീറിയ പാദത്തില്‍ ദിവസവും വെളിച്ചെണ്ണ പുരട്ടുന്നതും നല്ലതാണ്.
നല്ല കട്ടിയില്‍ കുറച്ചു തേനെടുത്തു പുരട്ടുന്നതും നല്ലതാണ്.
250 മില്ലി ലിറ്റര്‍ ഇളം ചൂടുള്ള പാല്‍ എടുത്ത് പാദം അതില്‍ മുക്കി വെക്കുക. ഇത് മാസത്തില്‍ ഒരിക്കലെങ്കിലും ചെയ്യുക. ഇത് വഴി പാലിലെ ലേക്ടീവ് ആസിഡ് പാദങ്ങളിലേക്ക് ആഗിരണം ചെയ്തു പാടുകള്‍ മായുകയും ചര്‍മ്മം മൃദുവാകുകയും ചെയ്യും. ഇത് മാസത്തില്‍ ഒരിക്കലെങ്കിലും ചെയ്യുക.
കാലിലെ നഖങ്ങള്‍ വൃത്തിയായി വെട്ടി നിരത്തുക. കാല്‍ കഴുകുന്നതോടൊപ്പം ഇത് ചെയ്യണം. കാലിലെ നഖം ഏറെ നീണ്ടിരുന്നാല്‍ അതില്‍ അഴുക്ക് നിറഞ്ഞ് ബാക്ടീരിയ വളരാനിടയാവുകയും അണുബാധക്കു കാരണമാവുകയും ചെയ്യും.പാദങ്ങള്‍ മസാജ് ചെയ്യുന്നത് രക്തയോട്ടം കൂട്ടുകയും ആയാസം കുറക്കുകയും ചേയ്യും. മസാജ് വേളയിലെ ചര്‍മ്മം ഉരിഞ്ഞു പോകലും, എണ്ണയുപയോഗവും ചര്‍മ്മത്തിന് മൃദുത്വവും പുതുമയും നൽകും.
1 സ്പൂണ്‍ കടുകെണ്ണ 1 സ്പൂണ്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്തു ചൂടാക്കുക. ഇത് തണുക്കുമ്പോള്‍ ഒരു പിടി ചുവന്നുള്ളി ചതച്ച് പിഴിഞ്ഞ നീര് ചേര്‍ത്ത് കാലിലെ വീണ്ടു കീറിയ ഭാഗത്ത് പുരട്ടുക.
കാലില്‍ ചിറ്റാമൃതിന്റെ ഇല അരച്ച് തേക്കുക.
നന്നായി പഴുത്ത പഴം തൊലി പള്‍പ്പു രൂപത്തിലാക്കി കാലില്‍ തേക്കുക.
..
…