അഞ്ചുമൂര്‍ത്തിമംഗലത്ത് ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസി ബസിനു പിന്നിലിടിച്ച് മറിഞ്ഞ് ഒന്പതുപേര് മരിച്ച സംഭവത്തില്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്ക് പിഴവു സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്.ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസറാണ് റിപ്പോര്‍ട്ട് നല്‍കിയത്. കെഎസ്ആര്‍ടിസി ബസ് പെട്ടെന്ന് ബ്രേക്കിട്ടതാണ് അപകടത്തിന് വഴിവെച്ചതെന്ന് ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോന് മൊഴി നല്‍കിയിരുന്നു. ഇതിനെ തള്ളിക്കൊണ്ടാണ് ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസറുടെ റിപ്പോര്‍ട്ട്.ബസപകടം സംബന്ധിച്ച പരിശോധനാ റിപ്പോര്‍ട്ട് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം അടുത്ത ദിവസം ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് കൈമാറും. അപകടം സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ടാകും ആര്‍ടിഒ കൈമാറുക.