ദോഹ, കേരള കോൺഗ്രസ് പാർട്ടിയുടെ 58 മത് ജന്മദിനം, പ്രവാസി കേരള കോണ്‍ഗ്രസ് (എം) ഖത്തര്‍ ചപ്ടറിന്റെ നേതൃത്തത്തില്‍ ആഘോഷിച്ചു. പ്രസിഡന്റ് ജോൺ എബ്രഹാം കെയിക്ക് മുറിച്ചു ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്തു, കേരള കോൺഗ്രസ് പാർട്ടിയുടെ രൂപീകരണം മുതൽ നാളിതുവരെയുള്ള ചരിത്രം വിവരിച്ചു അദേഹം സംസാരിച്ചു. ജനറല്‍സെക്രട്ടറി ഷിബു മാത്യു സ്വാഗതവും, വൈസ് പ്രസിഡന്റ് ആന്റോ ആന്റണി നന്ദിയും പറഞ്ഞു.
ജിറ്റോ ജെയിംസ്, ഷിനു ആന്റണി, സിനി തോമസ് ചെറുമാക്കേൽ, ജെയ്‌സ് ജോർജ് തുടങ്ങിയവർ സംസാരിച്ചു.
കേരള കോൺഗ്രസ് അനുഭാവികളായ മറ്റു ദോഹ നിവാസികളെ ഒന്നിച്ചുചേർത്ത് കൂടുതൽ സജീവ പ്രവർത്തങ്ങൾ സംഘടിപ്പിക്കുവാൻ തീരുമാനിച്ചു.
പാർട്ടി ചെയർമാനായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ജോസ് K മാണി MP യെയും മറ്റു ഭാരവാഹികളെയും യോഗം അഭിനന്ദിച്ചു