ഇരുരാജ്യങ്ങളിലെ ജനങ്ങളെ സേവിക്കുന്നതിനും അവരുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്നതിനുമുള്ള സഹകരണത്തിന്റെയും ഏകോപനത്തിന്റെയും ചട്ടക്കൂടിലാണ് സന്ദര്‍ശനം. പ്രാദേശികവും അന്തര്‍ദേശീയവുമായ സംഭവവികാസങ്ങളെ സ്പര്‍ശിക്കുന്നതിനൊപ്പം സംയുക്ത അറബ് പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനെ കുറിച്ചും ചര്‍ച്ചകള്‍ നടത്തും.ഇരുരാഷ്ട്രങ്ങള്‍ക്കുമിടയിലെ വാണിജ്യ ഇടപാടുകളില്‍ 2021ല്‍ 33.8 ശതമാനം വര്‍ധനവുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 46.2 ദശലക്ഷം ഒമാന്റെ ഇടപാടുകളായിരുന്നു 2020ല്‍ എങ്കില്‍ 2021ല്‍ 61.8 ദശലക്ഷം റിയാലായി ഉയരുകയും ചെയ്തു. ജോഡനിലേക്കുള്ള കയറ്റുമതിയിലും ഒമാനിലേക്കുള്ള ഇറക്കുമതിയിലും വര്‍ധന വന്നിട്ടുണ്ട്.