തിരു:- ചലച്ചിത നടൻ നെടുമുടി വേണുവിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് പ്രേം നസീർ സുഹൃത് സമിതി സംഘടിപ്പിക്കുന്ന പ്രഥമ നെടുമുടി വേണു പുരസ്ക്കാരം സംവിധായകൻ ബാലു കിരിയത്തിന് സമർപ്പിക്കുമെന്ന് ജൂറി ചെയർമാൻ കവി പ്രഭാവർമ്മ അറിയിച്ചു.
25000 രൂപയും , പ്രത്യേകം രൂപകൽപ്പന ചെയ്ത ഫലകവും പ്രശസ്തി പത്രവും നെടുമുടി വേണുവിന്റെ ഒന്നാം ചരമവാർഷികമായ ഒക്ടോബർ 11 ന് വൈകുന്നേരം 5 മണിക്ക് പ്രസ് ക്ലബ്ബിൽ നടക്കുന്ന ചടങ്ങിൽ അനുസ്മരണം ഉൽഘാടനം ചെയ്ത് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സമർപ്പിക്കുമെന്ന് സമിതി ഭാരവാഹികളായ തെക്കൻ സ്റ്റാർ ബാദുഷ, പനച്ചമൂട് ഷാജഹാൻ എന്നിവർ അറിയിച്ചു.
വി.എസ്.ശിവകുമാർ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ
നെടുമുടിയുടെ സ്മരണാർത്ഥം തപാൽ വകുപ്പിന്റെ മൈ സ്റ്റാമ്പ് പ്രകാശനം പ്രഭാവർമ്മ നിർവഹിക്കും. നെടുമുടിയുടെ മകൻ ഉണ്ണി വേണു സ്റ്റാമ്പ് സ്വീകരിക്കും. ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, ഉദയ സമുദ്ര ചെയർമാൻ രാജശേഖരൻ നായർ , നടൻ എം.ആർ.ഗോപകുമാർ , മുൻ ജയിൽ ഡി.ഐ.ജി.എസ്.സന്തോഷ്, ഡോ: ഗീതാ ഷാനവാസ്, നിർമ്മാതാവ് എൻ. ബാദുഷ, ഡോ: ഷാനവാസ്, എം.കെ. സൈനുലാബ്ദീൻ , അജയ് തു ണ്ടത്തിൽ, സംവിധായകൻ സജിൻ ലാൽ , ഡോ. വാഴമുട്ടം ചന്ദ്രബാബു, സുലൈമാൻ ,ഗോപൻ ശാസ്തമംഗലം, ബാലചന്ദ്രൻ , അനിത, ഇസ് ഹാഖ്, വിമൽ സ്റ്റീഫൻ എന്നിവർ പങ്കെടുക്കും.