പോത്തൻകോട് നെല്ലിക്കാട് ഖാദിരിയ്യ അറബി കോളേജ് നാല്പത്തിയൊന്നാം വാർഷികവും സമൂഹ വിവാഹവും ഖാദിരിയ്യ ഇസ്ലാമിക് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടന്നു
തിരു:പോത്തൻകോട് നെല്ലിക്കാട് ഖാദിരിയ്യ അറബി കോളേജ് നാല്പത്തിയൊന്നാം വാർഷികവും സമൂഹ വിവാഹവും ഖാദിരിയ്യ ഇസ്ലാമിക് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടന്നു. പ്രൊഫസർ തോന്നയ്ക്കൽ ജമാലിന്റെ അധ്യക്ഷതയിൽ നടന്ന വാർഷിക സമ്മേളനം അഡ്വക്കേറ്റ് എ.എ.റഹിം എം.പി ഉദ്ഘാടനം ചെയ്തു .നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ വിവാഹ ധനസഹായ വിതരണം നടത്തി .

ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി വിദ്യാർത്ഥികൾക്കുള്ള സമ്മാന സമർപ്പണം നിർവഹിച്ചു. ശൈഖുനാ നൂറുൽ ഉലമ കെ.പി അബൂബക്കർ ഹസ്റത്ത് വിവാഹ കാർമ്മികത്വത്തിന് നേതൃത്വം നൽകി . അൽ ഉസ്താദ് തടിക്കാട് സഈദ് ഫൈസി , തെക്കൻ സ്റ്റാർ ബാദുഷ , പനച്ചമൂട് ഷാജഹാൻ , ഇ.എ. സലിം, എം.ബാലമുരളി ,കെ കെ ജലാലുദ്ദീൻ മൗലവി ,കിരൺ ദാസ് പൂലന്തറ, ബൈജു രാജ് ,സജീവൻ ,ജി .മോഹൻ ,സൈദലി മുസ്‌ലിയാർ ,തൻസീർ മന്നാനി, തേരിക്കാട്ടിൽ യാസർ മന്നാനി, സലാഹുദ്ദീൻ ഫാളിലി, ഫഹദ് നെല്ലിക്കാട് ,സൈഫുദ്ദീൻ നെല്ലിക്കാട് എന്നിവർ പ്രസംഗിച്ചു. ഖാദിരിയ്യ ചെയർമാൻ ശൈഖുനാ എ സൈനുൽ ആബ്ദീൻ മുസലിയാരുടെ ദുആക്ക് നേതൃത്വം നൽകി. ആണ്ട് നേർച്ചയും , വിദ്യാർത്ഥികൾക്കുള്ള സമ്മാനവിതരണവും നടത്തി.പോത്തൻകോട് നെല്ലിക്കാട് ഖാദിരിയ്യ അറബിക് കോളേജ് 41ാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ സമൂഹ വിവാഹ ധനസഹായം നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നൽകുന്നു. കിരൺ ദാസ് പൂലന്തറ, തെക്കൻ സ്റ്റാർ ബാദുഷ, പ്രൊഫ. തോന്നക്കൽ ജമാൽ , സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, എം.ബാലമുരളി , ജലാലുദ്ദീൻ മൗലവി , പനച്ചമൂട് ഷാജഹാൻ സമീപം.