ദുബായ് :- കെപി നിസാർ 2003 ൽ ജീവിത സ്വപ്നങ്ങളുമായി ദുബായിലെത്തിയ നിസാർ കഷ്ടപ്പാടുകൾക്ക് നടുവിൽ കുടുങ്ങി 2003 മുതൽ 2018 വരെ പ്രതിസന്ധികളുടെ കാലഘട്ടമായിരുന്നു പ്രതിസന്ധികൾ നേരിടുമ്പോഴും തന്റെ കമ്പനിയെ വളർത്താൻ നിസാർ രാപകലില്ലാതെ കഷ്ടപ്പെട്ടു ഇതിനിടയിലും പലതരത്തിലുള്ള മാനസിക പീഡനങ്ങൾ കെപി നിസാറിന് ഏൽക്കേണ്ടി വന്നിട്ടുണ്ട് 2018 ഏതാണ്ട് 15 വർഷത്തിലേറെ പണിയെടുത്ത കമ്പനിയിൽ നിന്നും നിസ്സാറിന് റിസൈൻ ചെയ്യേണ്ടി വന്നു

അതിനുശേഷം നിസാർ പ്രതിസന്ധികൾക്ക് നടുവിലൂടെ കടന്നുപോയി വിസ പ്രോബ്ലം അങ്ങനെ തുടങ്ങിയ നിരവധി പ്രതിസന്ധികൾ നിസാറിന് നേരിടേണ്ടി വന്നു നിസാറിന്റെ കഴിവുകൾ തിരിച്ചറിഞ്ഞ നിസാറിന്റെ സുഹൃത്തുക്കളായ ചില നല്ല മനസ്സുള്ളവരുടെ സഹായത്തോടുകൂടി നിസാറിന് ഒരു കമ്പനി ഫോം ചെയ്യാൻ സാധിച്ചു സർവ്വശക്തന്റെ സഹായംകൊണ്ട് തുച്ഛമായ കാലയളവിൽ നിസാർ രൂപം നൽകിയ പ്രീമിയർ വുഡൻ പാലറ്റ് ഫാക്ടറി LLC ഇന്ന് വളരെ നല്ല നിലയിൽ പ്രവർത്തിച്ചു പോരുകയാണ്
ഈ അടുത്ത തുച്ഛമായ ദിവസങ്ങൾക്കു മുമ്പ് ഗോൾഡൻ അച്ചീവ്മെൻറ് അവാർഡ് നൽകി നിസ്സാറിനെ ആദരിക്കുകയുണ്ടായി ദുബായിൽ കഷ്ടപ്പാടിൽ നിന്ന് വളർന്നുവന്നത് കൊണ്ടുതന്നെ നിസാർ സാമൂഹിക പ്രവർത്തനങ്ങൾ ചെയ്യുന്നതിൽ വളരെയേറെ മുൻപന്തിയിലാണ് അതുകൊണ്ടാവാം നിസാറിന്റെ വളർച്ചയ്ക്ക് വേഗത ഏറുന്നത്.
Reporter:-Peer Muhammed