മൺചിരാത് തെളിച്ചുംകാവ്യ സ്മൃതിയിലുംനെടുമുടി ഓർമ്മ

0

തിരു:- അലങ്കരിക്കപ്പെട്ട ചിത്രം. ചുറ്റും പ്രധാനികൾ. നടനും ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാനുമായ പ്രേംകുമാർ ഒരു മൺചിരാതിന് തിരിതെളിക്കാൻ നെടുമുടി വേണുവിന്റെ മകൻ ഉണ്ണി വേണുവിനെ അടുത്തേക്ക് ക്ഷണിച്ചു. ആ സമയം മകന്റെ കണ്ണുകൾ നിറയുകയായിരുന്നു. സാന്ത്വനത്തിന്റെ കര സ്പർശമേകാൻ പ്രധാനികൾ. പിതാവിന്റെ ചിത്രത്തിൽ കുമ്പിട്ട് മകൻ മൺചിരാത് തെളിച്ചപ്പോൾ അനന്തപുരി ആ നടന കുലപതിക്ക് സ്മരണാഞ്ജലി അർപ്പിച്ചു. കാര്യവട്ടം ശ്രീകണ്ഠൻ നായർ രചിച്ച നെടുമുടിവേണു സ്മൃതി വാഴമുട്ടം ചന്ദ്രബാബു വേദിയിൽ ആലപിച്ചു. നെടുമുടി വേണു മൈ സ്റ്റാബ് കവി പ്രഭാവർമ്മ ഉണ്ണി വേണുവിന് നൽകി പ്രകാശനം ചെയ്തു. പ്രഥമ നെടുമുടി വേണു പുരസ്ക്കാരം (25000 രൂപ) സംവിധായകൻ ബാലു കിരിയത്തിന് അനുസ്മരണം ഉൽഘാടനം ചെയ്ത് പ്രേംകുമാറും, പ്രശസ്തി പത്രം ഉദയ് സമുദ്ര ചെയർമാൻ എസ്.രാജശേഖരൻ നായരും അവാർഡ് തുക പ്രവാസി മലയാളി സൈനുലാബ്ദീനും സമർപ്പിച്ചു. പ്രേം നസീർ സുഹൃത് സമിതി സംഘടിപ്പിച്ച നെടുമുടി വേണു അനുസ്മരണ ചടങ്ങിൽ വി.എസ്.ശിവകുമാർ അദ്ധ്യക്ഷത വഹിച്ചു. മുൻ ജയിൽ ഡി.ഐ.ജി.എസ്.സന്തോഷ്, സെൻസർ ബോർഡ് മെമ്പർ അജയ് തുണ്ടത്തിൽ സമിതി ഭാരവാഹികളായ തെക്കൻ സ്റ്റാർ ബാദുഷ, പനച്ചമൂട് ഷാജഹാൻ, ഡോ: ഗീതാ ഷാനവാസ്, അനിത, വിമൽ സ്‌റ്റീഫൻ, ബാലചന്‌ദ്രൻ , ഇസ്ഹാഖ് എന്നിവർ പങ്കെടുത്തു. നെടുമുടി വേണുവിന്റെ 10 ഇഷ്ട ഗാനങ്ങൾ ഗായകരാ തേക്കടി രാജൻ, അജയ് വെള്ളരിപ്പണ, ഹരികൃഷ്ണൻ, ജ്യോത്സ്ന , ഭാഗ്യലക്ഷ്മി, ശൈലജ എന്നിവർ ആലപിച്ചു.

You might also like
Leave A Reply

Your email address will not be published.