എം.എ. യൂസുഫലിക്ക് വക്കം ഖാദർ സ്മാരക പുരസ്കാരം

0

തിരുവനന്തപുരം: ഐ.എൻ.എ ഹീറോ വക്കം ഖാദർ സ്മാരക നാ ഷനൽ ഫൗണ്ടേഷന്റെ ഈ വർഷത്തെ ദേശീയപുരസ്കാരം പ്രമുഖ വ്യവസായി എം.എ. യൂസുഫലിക്ക് വിവിധ തുറകളിലെ മഹാ വ്യക്തിത്വങ്ങൾക്കാണ് ദേശീയ പുരസ്കാരം നൽകുന്നതെന്ന് ഫൗ ണ്ടേഷൻ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.മത മൈത്രിക്ക് വേണ്ടിയുള്ള വിലപ്പെട്ട സേവനങ്ങളർപ്പിക്കുകയും സാമൂഹിക ജീവകാരുണ്യ മേഖലകളിൽ മഹത്തായ പ്രവർ ത്തനങ്ങൾ കാഴ്ചവെക്കുകയും ചെയ്യുന്ന വ്യക്തിയെന്ന നിലക്കാണ് യൂസുഫലിക്ക് പുരസ്കാരം നൽകുന്നത്. അറബ് പൗരനല്ലാത്ത വ്യക്തി യു.എ.ഇ ചേംബർ ഓഫ് കോമേഴ്സിൽ ദീർഘകാലം ഡയറക്ടർ ബോർഡ് അംഗമായും തുടർന്ന് വൈസ് ചെയർമാനായും നിയമിതനായത് യൂസുഫലിയുടെ വ്യ ക്തിമാഹാ മ്യമാണന്നും ഭാര വാഹികൾപറഞ്ഞു. ഒക്ടോബർ 23 ന് വൈകീട്ട് നാലിന് അയ്യൻകാളി ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരം നൽകും. നന്ദാവനത്ത് സർക്കാർ അനുവദിച്ച സ്ഥലത്ത് നിർമിച്ച നാഷനൽ ഫൗണ്ടേഷൻ ഓഫി സ് മന്ദിരത്തിന്റെ ഉദ്ഘാടനവും നടക്കും. പ്രസിഡന്റ് എം.എം. ഹ സൻ, വർക്കിങ് പ്രസിഡന്റ് ആന ത്തലവട്ടം ആനന്ദൻ, ജനറൽ സെക്രട്ടറി എം.എം. ഇക്ബാൽ, ട്രഷറർ ബി.എസ്. ബാലചന്ദ്രൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

You might also like

Leave A Reply

Your email address will not be published.