വിജയമന്ത്രങ്ങള്‍ ആറാം ഭാഗം ഷാര്‍ജ പുസ്തകോല്‍സവത്തില്‍ പ്രകാശനം ചെയ്യും

0

ദോഹ. ഖത്തറിലെ മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ.അമാനുല്ല വടക്കാങ്ങരയുടെ മോട്ടിവേഷണല്‍ പരമ്പരയായ വിജയമന്ത്രങ്ങളുടെ ആറാം ഭാഗം നവംബര്‍ 10 ന് രാത്രി 8.30 ന് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തിലെ റൈറ്റേര്‍സ്് ഹാളില്‍ പ്രകാശനം ചെയ്യും. കോവിഡ് കാലത്ത് പ്രസിദ്ധീകരിച്ച മോട്ടിവേഷണല്‍ ലേഖന പരമ്പരയാണ് വിജയമന്ത്രങ്ങള്‍ എന്ന പേരില്‍ പുസ്തകങ്ങളായും പോഡ്കാസ്റ്റായും പ്രചാരം നേടിയത്.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ പ്രയോജനകരമായ കഥകളാലും ഉദ്ധരിണികളാലും സമ്പന്നമായ വിജയമന്ത്രങ്ങള്‍ പരമ്പര മലയാളം പോഡ്കാസ്റ്റായും പുസ്തകമായും കേരളീയ സമൂഹം ഏറ്റെടുത്ത ശ്രദ്ധേയമായ ഒരു പരമ്പരയാണ് . ബന്ന ചേന്ദമംഗല്ലൂരിന്റെ അനുഗ്രഹീത ശബ്ദത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ച പരമ്പര ഖത്തറിലെ റേഡിയോ മലയാളവും സംപ്രേക്ഷണം ചെയ്യുന്നുണ്ട്.

കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലിപി ബുക്‌സാണ് പ്രസാധകര്‍. അമാനുല്ല വടക്കാങ്ങരയുടെ എണ്‍പത്തി രണ്ടാമത് പുസ്തകമാണിത്.

ഫോട്ടോ. ഡോ.അമാനുല്ല വടക്കാങ്ങര

You might also like

Leave A Reply

Your email address will not be published.