വിഴിഞ്ഞം തുറമുഖ നിര്‍മാണ പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ അദാനി ഗ്രൂപ്പുമായി സര്‍ക്കാരുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി സര്‍ക്കാര്‍

0

പ്രതിഷേധ സമരം മൂലം അദാനി ഗ്രൂപ്പിന് നഷ്ടം ഉണ്ടായിട്ടുണ്ട്. ഇതു സംബന്ധിച്ചും നിര്‍മാണം പുനരാരംഭിക്കുന്നതിലും ഇന്ന് സര്‍ക്കാരുമായി അദാനി ഗ്രൂപ്പ് ചര്‍ച്ച നടത്തും.വിഴിഞ്ഞം തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട് ഈമാസം 13നാണ് അദാനി പോര്‍ട്ടിനെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. സമരത്തെ തുടര്‍ന്ന് കമ്ബനിക്ക് നഷ്ടമുണ്ടായെന്നും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണെന്നും അദാനി ഗ്രൂപ്പ് അറിയിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചത്.വെള്ളിയാഴ്ച സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് സമരം കാരണം 78.5 കോടി രൂപയുടെ നഷ്ടമുണ്ടായതായി അദാനി പോര്‍ട്സ് സര്‍ക്കാരിനെ അറിയിച്ചിരുന്നു. സെപ്റ്റംബര്‍ 30 വരെ നഷ്ടം 78.70 കോടിയും പലിശ ഇനത്തില്‍ നഷ്ടം 19 കോടിയുമാണെന്നും കത്തില്‍ പറയുന്നു. വാടകയ്ക്ക് എടുത്ത യന്ത്രങ്ങള്‍ ഉപയോഗിക്കാത്തതിനാല്‍ നഷ്ടം 57 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും അദാനി ഗ്രൂപ്പ് പറയുന്നു. സാമ്ബത്തിക നഷ്ടം സര്‍ക്കാര്‍ വഹിക്കണം. സമരം മൂലമുണ്ടായ ഈ നഷ്ടം ലത്തീന്‍ അതിരൂപതയില്‍ നിന്ന് ഈടാക്കണമെന്നാണ് തുറമുഖ നിര്‍മാണക്കമ്ബനിയായ വിസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.ഈ പശ്ചാത്തലത്തിലാണ് അദാനി പോര്‍ട്ട്സുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറായിരിക്കുന്നത്. അദാനി ഗ്രൂപ്പ് സിഇഒ 13-ന് നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കും. നഷ്ടം നികത്തുന്ന വിഷയത്തില്‍ നിയമോപദേശം തേടിയതിന് ശേഷമാവും സര്‍ക്കാര്‍ തീരുമാനം.

You might also like

Leave A Reply

Your email address will not be published.