ലിറ്ററിന് അഞ്ചുരൂപയായാണ് വര്‍ധിപ്പിക്കുക. പരിശോധന പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും വിലവര്‍ധനവെന്ന് മന്ത്രി ജെ ചിഞ്ചു റാണി മാധ്യമങ്ങളോട് പറഞ്ഞു.കര്‍ശകരുടെ ഉള്‍പ്പെടെ അഭിപ്രായം തേടിയതിന് ശേഷമായിരിക്കും തീരുമാനം. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും തീരുമാനങ്ങളും ഉണ്ടാകും.ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പഠിക്കാന്‍ മൂന്നംഗ സമിതിയെയാണ് നിയോഗിച്ചിരിക്കുന്നത്. സമിതിയുടെ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് പാലിന്റെ വില വര്‍ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ജനുവരി മുതല്‍ വിലവര്‍ധനവ് ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. വെറ്റിനറി സര്‍വകലാശാലയിലേയും സര്‍ക്കാരിന്റേയും മില്‍മയുടേയും പ്രതിനിധികളാണ് സമിതിയില്‍.