ദോഹ: റിയാദ മെഡിക്കല്‍ സെന്ററില്‍ ‘സ്‌മൈല്‍ വിത്ത് റിയാദ’ കാംപയിനു തുടക്കമായി. എല്ലാവര്‍ക്കും ഗുണനിലവാരമുള്ള ചികത്സ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന റിയാദ മെഡിക്കല്‍ സെന്ററില്‍ ഈ കാംപയിന്റെ ഭാഗമായി സൗജന്യ ഡെന്റല്‍ കണ്‍സള്‍ട്ടേഷനും ദന്ത വിഭാഗവുമായി ബന്ധപ്പെട്ട നിരവധി ഓഫറുകളുമാണ് ഇപ്പോള്‍ ലഭ്യമാവുന്നത്. ഒക്ടോബര്‍ 10 മുതല്‍ നവംബര്‍ 10 വരെയാണ് കാംപയിന്‍ കാലാവധി. 99 റിയാലിന് സ്‌കൈലിങ് ആന്റ പോളിഷിങ്, 799 റിയാലിന് സൂം വൈറ്റിനിങ്ങിനോടൊപ്പം സ്‌കൈലിങ് ആന്റ് പോളിഷിങ്, 3499 റിയാലിന് ഓര്‍ത്തോഡോണ്ടിക് മെറ്റല്‍ ബ്രേസുകള്‍ (തുക തവണ വ്യവസ്ഥയില്‍ അടച്ചാല്‍ മതിയാകും), കൂടാതെ ദന്ത സൗന്ദര്യചികല്‍സ സാധാരണക്കാര്‍ക്കും താങ്ങാവുന്ന വിധത്തില്‍ ലഭ്യമാണെന്ന് മാനേജ്‌മെന്റ് അറിയിച്ചു. വെള്ളിയാഴ്ചയുള്‍പ്പടെ എല്ലാ ദിവസവും റിയാദ മെഡിക്കല്‍ സെന്ററില്‍ മികച്ച ഡന്റിസ്റ്റുകളുടെ സേവനം ലഭ്യമാണ്. കാംപയിന്റെ ഭാഗമായി നടത്തുന്ന ‘ക്ലിക് ആന്റ് വിന്‍’ സെല്‍ഫി മല്‍സരത്തിന് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കുന്നു. നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം. പുഞ്ചിരിക്കുന്ന സെല്‍ഫിയെടുത്ത് @reyada_medical_centre, #smilewithreyada എന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ ടാഗ് ചെയ്യുക. പതിനഞ്ചിലധികം മെഡിക്കല്‍ ഡിപ്പാര്‍ട്ടുമെന്റുകളുള്ള റിയാദ മെഡിക്കല്‍ സെന്ററില്‍ റേഡിയോളജി വിഭാഗം, ഫാര്‍മസി, ലബോറട്ടറി, ഒപ്റ്റിക്കല്‍സ് എന്നിവയും പ്രവര്‍ത്തിക്കുന്നു. വെള്ളിയാഴ്ചയടക്കം എല്ലാ ദിവസവും രാവിലെ 7 മുതല്‍ 12 മണിവരെ തുറന്ന് പ്രവര്‍ത്തിക്കുന്നു.