5ജി ഇന്ന് മുതല്‍; തുടക്കത്തില്‍ തെരഞ്ഞെ ടുത്ത നഗരങ്ങളില്‍

0

പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അത്യാധുനിക ‘അഞ്ചാംതലമുറ’ ഇന്‍റര്‍നെറ്റ് സേവന സാങ്കേതികയുടെ ഉദ്ഘാടനം നിര്‍വഹിക്കുക. ആദ്യം തെരഞ്ഞെടുത്ത നഗരങ്ങളില്‍ ലഭ്യമാകുന്ന 5-ജി രണ്ടുവര്‍ഷത്തിനകം രാജ്യമാകെ വ്യാപിപ്പിക്കും. സാമ്ബത്തിക മേഖലയില്‍ 2035ഓടെ 45,000 കോടി ഡോളറിന്റെ (ഏതാണ്ട് 36 ലക്ഷം കോടി രൂപ) സ്വാധീനമുണ്ടാക്കാന്‍ 5ജിക്കാകും. ഇന്ത്യന്‍ സമൂഹത്തിന്റെ വലിയ മാറ്റത്തിനും ഇത് കാരണമായേക്കും.ന്യൂഡല്‍ഹി പ്രഗതി മൈതാനിയില്‍ ഒക്ടോബര്‍ ഒന്നു മുതല്‍ നാലു വരെ നടക്കുന്ന ആറാമത് ‘ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസും’ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. നിലവിലുള്ള 4ജിയേക്കാള്‍ പല മടങ്ങ് വേഗത്തില്‍ ഇന്റര്‍നെറ്റ് ലഭ്യമാകുമെന്നതാണ് 5ജിയുടെ പ്രധാന സവിശേഷതകളിലൊന്ന്. മൊബൈല്‍ ഫോണുകളിലേക്ക് സെക്കന്റുകള്‍കൊണ്ട് സിനിമ ഉള്‍പ്പെടെ വലിയ ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യാനാകും. ആരോഗ്യമേഖല, നെറ്റ് ശൃംഖലയുമായി ബന്ധിപ്പിച്ച വാഹനങ്ങളുടെ നിരീക്ഷണം തുടങ്ങി സര്‍വമേഖലകളിലും മാറ്റം പ്രകടമാകും.കഴിഞ്ഞ മാസം നടന്ന 5ജി സ്പെക്‌ട്രം ലേലത്തിലൂടെ ഒന്നര ലക്ഷം കോടി രൂപയാണ് സര്‍ക്കാറിന് ലഭിച്ചത്. ഏതെല്ലാം നഗരങ്ങളിലാണ് തുടക്കത്തില്‍ 5ജി സേവനം ലഭിക്കുകയെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടില്ലെങ്കിലും ഏറ്റവും കൂടുതല്‍ തുക സ്പെക്‌ട്രത്തിന് ചെലവഴിച്ച റിലയന്‍സ് ജിയോ പറയുന്നതിനനുസരിച്ച്‌ ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത നഗരങ്ങളിലാണ് ആദ്യം 5ജി എത്തുക.

You might also like

Leave A Reply

Your email address will not be published.