തിരുവനന്തപുരം: അമ്പലത്തറ കോർഡൊവ പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച ഇന്റർസ്കൂൾ കരാട്ടെ ചാമ്പ്യൻഷിപ് അവസാനിച്ചു.സ്പോർട്സ് കരാട്ടെ അസോസിയേഷൻ ഓഫ് കേരള സംഘടിപ്പിച്ച ചാമ്പ്യൻഷിപ്പിൽ മെഡ്മാർഷ്യൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ് കരാട്ടെ-ഡോ യും, കരാട്ടെ മാസ്റ്റഴ്സ് അക്കാദമിയും നേതൃത്വം നൽകി.

വിജയികൾക്കുള്ള അവാർഡ് ദാനം പൂന്തുറ പോലീസ് സബ് ഇൻസ്പെക്ടർ ജെ. പ്രദീപ്, തൃശൂർ ശാന്തിപുരം ഗവ. ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ ഡോ. സജീന ഷുക്കൂറും ചേർന്ന് നിർവഹിച്ചു.
വിവിധ സ്കൂളുകളിൽ നിന്ന് നിരവധി വിദ്യാർത്ഥി, വിദ്യാർത്ഥിനികൾ പങ്കെടുത്തു.
ഏറ്റവും കൂടുതൽ പോയിന്റ് നേടി MedMartial കരാട്ടെ പള്ളിത്തെരുവ് ഡോജോ ഒന്നാം സ്ഥാനവും, രണ്ടാം സ്ഥാനം കല്ലാട്ട് മുക്ക് കൊഞ്ചിറവിള ജവഹർ വിദ്യാഭവൻ സ്കൂളും, മൂന്നാം സ്ഥാനം പ്രാവച്ചമ്പലം കല്യാൺ ട്രിനിറ്റി സ്കൂളും സ്വന്തമാക്കി.

കോർദോവ പബ്ലിക് സ്കൂൾ മാനേജർ അൻവർ ഉദ്ഘാടനം നിർവഹിച്ച ചാമ്പ്യൻഷിപ്പിൽ കൺവീനർ സെൻസെയ് ഇസ്ഹാഖ് മംഗലപുരം നന്ദി പറഞ്ഞു.
ചീഫ് റഫറിയായി ഡോ. ഇഖ്ബാൽ കെ എം, റഫറിമാരായ സെൻസെയ് സാബിർ മുഹമ്മദ്, സെൻസെയ് അബ്ദുറഹ്മാൻ പള്ളിത്തെരുവ്, മഹാദേവൻ, അബു തിരുമല, സാബിത്ത് എന്നിവർ പങ്കെടുത്തു.e
മെഡിമാർഷ്യലിന്റെ ബ്ലാക്ക് ബെൽറ്റ് ക്യാമ്പ് & ടെസ്റ്റ് ഡിസംബർ മാസത്തിൽ നടത്തും എന്നും സംഘാടകർ പറഞ്ഞു.