ആഫ്രിക്കന്‍ തിരിച്ചടിയില്‍ പതറാതെ റൊണാള്‍ഡോയും പറങ്കിപ്പടയും

0

ആഫിക്കന്‍ ശക്തികളായ ഘാനയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിക്കാന്‍ പോര്‍ച്ചുഗലിനായി.ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലിയോയും ജാവോ ഫെലിക്സും ആണ് പോര്‍ച്ചുഗലിനായി ഗോളുകള്‍ കണ്ടെത്തിയത്‌. ഇരട്ട അസിസ്റ്റുമായി ബ്രൂണോ ഫെര്‍ണാണ്ടസും തിളങ്ങി.ഘാനക്ക് എതിരെ മികച്ച രീതിയില്‍ തുടങ്ങാന്‍ പോര്‍ച്ചുഗലിനായി. ആദ്യ പകുതിയില്‍ ഉടനീളം പന്ത് നന്നായി കാലില്‍ വെച്ച്‌ പാസുകള്‍ ചെയ്ത് കളൊ ബില്‍ഡ് ചെയ്യാന്‍ ആണ് പോര്‍ച്ചുഗല്‍ ശ്രമിച്ചത്. 13ആം മിനുട്ടില്‍ കളിയിലെ ആദ്യ നല്ല അവസരം പോര്‍ച്ചുഗലിന് ലഭിച്ചു. പക്ഷെ റൊണാള്‍ഡോയുടെ ഹെഡര്‍ ടാര്‍ഗറ്റിലേക്ക് പോയില്ല.28ആം മിനുട്ടില്‍ ജാവോ ഫെലിക്സിനും ഒരു നല്ല അവസരം ലഭിച്ചു. ആ ഷോട്ടും ടാര്‍ഗറ്റിലെക്ക് പോയില്ല. 31ആം മിനുട്ടില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോര്‍ച്ചുഗലിനു വേണ്ടി ഗോള്‍ നേടി എങ്കിലും ഗോള്‍ നേടും മുമ്ബ് തന്നെ റൊണാള്‍ഡോ ഫൗള്‍ ചെയ്തതിനാല്‍ അവര്‍ക്ക് എതിരെ വിസില്‍ ഉയര്‍ന്നിരുന്നു.ആദ്യ പകുതിയില്‍ ഘാനക്ക് അധികം അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ആയില്ല. ലഭിച്ച രണ്ട് കോര്‍ണറുകള്‍ മാത്രമായിരുന്നു അവരുടെ പ്രതീക്ഷ. അതും പോര്‍ച്ചുഗീസ് ഡിഫന്‍സിന് ഭീഷണി ആയില്ല.രണ്ടാം പകുതിയില്‍ ഘാന കുറച്ചു കൂടെ അറ്റാക്ക് ചെയ്തു കളിക്കാന്‍ തുടങ്ങി. കുദുസിന്റെ ഒരു ലോങ് റേഞ്ചര്‍ ഗോള്‍ പോസ്റ്റിന് തൊട്ടടുത്ത് കൂറെ ആണ് പുറത്തേക്ക് പോയത്. കളിയിലെ ആദ്യ ഗോള്‍ വന്നത് 64ആം മിനുട്ടില്‍ ആയിരുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയ പെനാള്‍ട്ടി റൊണാള്‍ഡോ തന്നെ വലയില്‍ എത്തിച്ചു. പോര്‍ച്ചുഗല്‍ മുന്നില്‍. അഞ്ച് ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന ആദ്യ താരമായി റൊണാള്‍ഡോ ഈ ഗോളോടെ മാറി.ഈ ഗോളൊടെ കളിയും മാറി. 73ആം മിനുട്ടില്‍ മുഹമ്മദ് കുദുസിന്റെ ഒരു ക്രോസില്‍ നിന്ന് ആന്ദ്രെ അയുവിന്റെ സമനില ഗോള്‍. പോര്‍ച്ചുഗല്‍ ഞെട്ടിയ നിമിഷം. കളി 1-1.ഈ ഗോളിന് ശേഷം കണ്ടത് വേറെ ലെവല്‍ പോര്‍ച്ചുഗലിനെ ആയിരുന്നു. അഞ്ചു മിനുട്ടുകള്‍ക്ക് അകം ഫെലിക്സിലൂടെ പോര്‍ച്ചുഗല്‍ വീണ്ടും മുന്നില്‍. ബ്രൂണോ ഫെര്‍ണാണ്ടസ് അളഞ്ഞ് മുറിച്ചു നല്‍കിയ പാസ് സ്വീകരിച്ചായിരുന്നു ഫെലിക്സിന്റെ ഗോള്‍. സ്കോര്‍ 2-1.ഈ ഗോള്‍ ഘാനയെ മാനസികമായി തകര്‍ത്തു കളഞ്ഞു. അവര്‍ ആ ഷോക്കില്‍ നിന്ന് റിക്കവര്‍ ആകും മുമ്ബ് ബ്രൂണോ ഫെര്‍ണാണ്ടസ് വീണ്ടും ഘാന ഡിഫന്‍സ് ലൈന്‍ മറികടന്ന് ഫൈനല്‍ പാസ് കണ്ടെത്തി. സബ്ബായി എത്തിയ റാഫേല്‍ ലിയോ പാസ് സ്വീകരിച്ച്‌ ഗോള്‍ നേടി തന്റെ വരവറിയിച്ചു. പോര്‍ച്ചുഗല്‍ 3-1.ഇവിടെ നിന്നും ഘാന തിരിച്ചടിക്കാന്‍ ശ്രമിച്ചു. 89ആം മിനുട്ടില്‍ ബകാരിയിലൂടെ ഘാനയുടെ രണ്ടാം ഗോള്‍. സ്കോര്‍ 3-2. പിന്നെ ആവേശകരമായ അന്ത്യ നിമിഷങ്ങള്‍ ആയിരുന്നു‌. 99ആം മിനുട്ടില്‍ ഘാന ഗോളിന് തൊട്ടടുത്ത് എത്തുന്നതും കാണാന്‍ ആയി. എങ്കിലും അവസാനം പോര്‍ച്ചുഗല്‍ വിജയിച്ചു.ഇനി ഉറുഗ്വേയും ദക്ഷിണ കൊറിയയും ആണ് പോര്‍ച്ചുഗലിന് മുന്നില്‍ ഉള്ളത്.

You might also like

Leave A Reply

Your email address will not be published.