കമ്ബനിയുടെ ലാഭം ഇടിഞ്ഞതിനാലാണ് ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നത്.ഒരാഴ്ച്ചക്കകം 10,000 ജീവനക്കാരെ ആമസോണ്‍ പിരിച്ചുവിടുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ആമസോണ്‍ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടപിരിച്ചുവിടലാണിത്. ആഗോളതലത്തില്‍ പത്ത് ലക്ഷത്തിലധികം വരുന്ന ആമസോണ്‍ ജീവനക്കാരുടെ ഒരു ശതമാനം വരും ആദ്യഘട്ടത്തിലെ ഈ പിരിച്ചുവിടല്‍. കമ്ബനിയുടെ ലാഭകരമല്ലാത്ത യൂണിറ്റുകളിലെ ജീവനക്കാര്‍ക്ക് ആമസോണിലെ തന്നെ മറ്റ് വിഭാഗങ്ങളിലേക്ക് അവസരം തേടണമെന്ന് മുന്നറിയിപ്പ് നല്‍കിയതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. വോയ്‌സ് അസിസ്റ്റന്റ് അലക്‌സയുടെ സാങ്കേതിക വിഭാഗങ്ങളിലും മാനവ വിഭവശേഷി വിഭാഗങ്ങളിലും ജോലി ചെയ്യുന്നവരെയാണ് പിരിച്ചുവിടുന്നത്. പുതിയ ജീവനക്കാരെ നിയമിക്കുന്നതും മരവിപ്പിച്ചിട്ടുണ്ട്.