ഇംഗ്ലീഷ് പ്രമീയിർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡുമായിട്ടും പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിലുള്ള കരാർ അവസാനിപ്പിച്ചു
ലോകകപ്പിന് മുമ്പായി ബ്രിട്ടീഷ് മാധ്യമ പ്രവർത്തകൻ പിയേഴ്സ് മോർഗന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ യുണൈറ്റഡിനെതിരെയും കോച്ച് എറിക് ടെൻ ഹാഗിനെതിരെയും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ക്ലബും താരവും തമ്മിൽ വേർപിരിയാൻ തീരുമാനിച്ചത്. നേരത്തെ താരത്തിന്റെ ചിത്രം ഓൾഡ് ട്രഫോർഡിൽ നിന്നും നീക്കം ചെയ്തിരുന്നു.
തമ്മിൽ പരസ്പര ധാരണയോടെയാണ് യുണൈറ്റഡും റൊണാൾഡോയും തമ്മിൽ പിരിയുന്നത്. ക്ലബിന്റെ താരത്തിന്റെ സംഭാവനകൾക്ക് യുണൈറ്റഡ് നന്ദി അറിയിക്കുകയും ചെയ്തു. ക്ലബിനെതിരെ താരം അഭിമുഖത്തിലൂടെ രംഗത്തെത്തിയത് ടീം മാനേജ്മെന്റിനെ ചൊടിപ്പിച്ചിരുന്നു. ഉടൻ തന്നെ റൊണാൾഡോയുമായിട്ടുള്ള കരാർ അവസാനിപ്പിക്കണമെന്നായിരുന്ന ഡച്ച് കോച്ച് ടീം മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിരുന്നത്. “മാനേജർ മാത്രമല്ല, ക്ലബുമായി ബന്ധപ്പെട്ട രണ്ടോ മൂന്നോ പേർ എന്നെ പുറത്താക്കുന്നതിന് ശ്രമിച്ച്. എനിക്ക് ഞാൻ ചതിക്കപ്പെട്ടതായി തോന്നി. എനിക്കതൊന്നും പ്രശ്നമല്ല, എല്ലാവരും സത്യമെന്താണെന്ന് അറിയണം. അതെ ഞാൻ ചതിക്കപ്പെട്ടു. ചില ആൾക്കാർക്ക് ഞാൻ ഇവിടെ വേണ്ട എന്ന് എനിക്ക് തോന്നി. ഈ വർഷം മാത്രമല്ല കഴിഞ്ഞ സീസണിലും ഇങ്ങനെ തന്നെയായിരുന്നു” റൊണാൾഡോ അഭിമുഖത്തിൽ പറഞ്ഞു. 2021-22 സീസണിന് മുന്നോടിയായിട്ടാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ തിരികെ തന്റെ രണ്ടാമത്തെ ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് വരുന്നത്. 2009 വരെ യുണൈറ്റഡിന്റെ താരമായരുന്ന റൊണാൾഡോ സ്പാനിഷ് വമ്പന്മാരായ പ്രധാന സ്ട്രൈക്കറായി എത്തുന്നത്. ക്രിസ്റ്റ്യാനോയുടെ അടുത്ത നീക്കത്തെ കുറിച്ച് കൂടുതൽ വ്യക്ത വന്നിട്ടില്ല.