ഇന്ത്യയില്‍ നിന്ന് പ്രദേശങ്ങള്‍ നേപ്പാളിലേയ്ക്ക് ചേര്‍ക്കും; പ്രഖ്യാപനവുമായി മുന്‍ പ്രധാനമന്ത്രി ഒലി
നേപ്പാള്‍-ഇന്ത്യ അതിര്‍ത്തിക്കടുത്തുള്ള ഡാര്‍ചുല ജില്ലയില്‍ തിരഞ്ഞെടുപ്പ് പ്രചാരണം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്കാരിക്കുകയായിരുന്നു അദ്ദേഹം. കാലാപനി, ലിപുലെക്, ലിംപിയാധുര എന്നിവയുള്‍പ്പെടെയുള്ള ഭൂമി തിരികെ കൊണ്ടുവരുമെന്നും രാജ്യത്തെ സംരക്ഷിക്കാന്‍ തന്റെ പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണെന്ന് ഒലി പറഞ്ഞു.തങ്ങളുടെ ഭൂമിയുടെ ഒരിഞ്ച് പോലും വിട്ടുകൊടുക്കില്ലെന്നും. അതേസമയം നയതന്ത്ര ചര്‍ച്ചകളിലൂടെ അതിര്‍ത്തി പ്രദേശങ്ങളിലെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും നേപ്പാള്‍ കോണ്‍ഗ്രസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷേര്‍ ബഹാദൂര്‍ ദ്യൂബയും പറഞ്ഞു. പടിഞ്ഞാറന്‍ നേപ്പാളിലെ ദദെല്‍ദുരയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ദ്യൂബ ഇങ്ങനെ അഭിപ്രായപ്പെട്ടത്. അതേ സമയം ഒലിയുടെ അഭിപ്രായതിനെതിരെ സ്വന്തം രാജ്യത്തില്‍ നിന്ന് തന്നെ എതിര്‍ അഭിപ്രായങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഒരു പാര്‍ട്ടിയും വ്യക്തിയും രാജ്യത്തിന്റെ അഖണ്ഡത തിരഞ്ഞെടുപ്പ് അജണ്ടയാക്കരുതെന്ന് മുന്‍ പ്രധാനമന്ത്രി ബാബുറാം ഭട്ടാറായി ട്വീറ്റ് ചെയ്തു.മുന്‍പ് 2020 മേയ് എട്ടിന് ഒലി പ്രധാനമന്ത്രിയായിരിക്കേ ഉത്തരാഖണ്ഡിലെ ധാര്‍ ചുലയുമായി ബന്ധിപ്പിക്കുന്ന 80 കിലോമീറ്റര്‍ നീളമുള്ള തന്ത്രപ്രധാനമായ റോഡ് ഇന്ത്യ തുറന്നതിനെത്തുടര്‍ന്ന് നേപ്പാള്‍ എതിര്‍വാദങ്ങള്‍ ഉന്നയിക്കുകയും അത് തര്‍ക്കമാകുകയും ചെയ്തിരുന്നു.