ഇരുപതാം വിവാഹ വാര്‍ഷികം ആഘോഷിച്ച്‌ താര ദമ്ബതികളായ ബിജു മേനോനും സംയുക്ത വര്‍മ്മയും

0

ആരാധകപ്രിയര്‍ ഏറെയുള്ള ഇരുവരുടെയും വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടാറുണ്ട്. രണ്ട് പതിറ്റാണ്ടുകള്‍ നീണ്ട ദാമ്ബത്യ ജീവിതം പൂര്‍ത്തിയാക്കിയ സന്തോഷത്തിലാണ് താരങ്ങള്‍.ഇരുവര്‍ക്കും വിവാഹദിനാശംസകള്‍ നേര്‍ന്നു സംയുക്തയുടെ ചെറിയമ്മയും നടിയുമായ ഊര്‍മിള ഉണ്ണിയും രംഗത്ത് എത്തിയിരിക്കുകയാണ്. മൂന്നാല് വര്‍ഷം മാത്രം സിനിമയില്‍ നിലന്നിരുന്ന സംയുക്ത നേടിയ പ്രേക്ഷകപ്രീതി ഇനിയും അവസാനിച്ചിട്ടില്ല. ഇരുപത് വര്‍ഷം മുന്‍പ് ബിജു മേനോന്റെ ജീവിതപങ്കാളിയായതില്‍ പിന്നെയാണ് സംയുക്ത വര്‍മ്മ അഭിനയത്തില്‍ നിന്നും മാറിയത്. രണ്ടാളില്‍ ആരെങ്കിലും ഒരാള്‍ വീട്ടില്‍ നില്‍ക്കാമെന്ന തീരുമാനത്തെ തുടര്‍ന്ന് സംയുക്ത സ്വയം ഏറ്റെടുത്ത തീരുമാനമാണ് അഭിനയ ജീവിതത്തില്‍ നിന്നുമുള്ള പിന്മാറല്‍.ഇരുവരും ഒന്നിച്ചു നായിക, നായകന്മാരായി അഭിനയിച്ച സിനിമാ ലൊക്കേഷനുകളില്‍ നിന്നാണ് ഇവരുടെ പ്രണയം തുടങ്ങുന്നത്. ചന്ദ്രനുദിക്കുന്നദിക്ക്, മഴ, മധുരനൊമ്ബരക്കാറ്റ്, മേഘമല്‍ഹാര്‍, എന്നിങ്ങനെ നിരവധി സിനിമകളില്‍ താരങ്ങള്‍ ഒന്നിച്ച്‌ അഭിനയിച്ചിട്ടുണ്ട്. മേഘമല്‍ഹാറിന് ശേഷമാണ് വിവാഹം കഴിക്കാമെന്ന് തീരുമാനത്തിലേക്ക് ഇരുവരും എത്തുന്നത്. 2002 നവംബര്‍ 21 നായിരുന്നു സംയുക്ത വര്‍മ്മയും ബിജു മേനോനും വിവാഹിതരാകുന്നത്. 2002 ല്‍ വിവാഹം കഴിഞ്ഞെങ്കിലും നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മകന്‍ ദഷ് ധര്‍മ്മിന്ന് ജന്മം കൊടുക്കുന്നത്.

You might also like
Leave A Reply

Your email address will not be published.