ഇന്ന് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഫ്രാന്‍സ് ഡെന്മാര്‍ക്കിനെ പരാജയപ്പെടുത്തിയത്. എംബപ്പെയുടെ ഇരട്ട ഗോളുകള്‍ ആണ് ഫ്രാന്‍സിന് വിജയത്തില്‍ കരുത്തായത്.ഫ്രാന്‍സ് ഇന്ന് ഡെന്മാര്‍ക്കിനെതിരെ അത്ര വേഗത്തില്‍ അല്ല തുടങ്ങിയത്. ഡെന്മാര്‍ക്ക് അത്ര ചെറിയ ടീം അല്ലാത്തത് കൊണ്ട് തന്നെ അവര്‍ അധികം പ്രസ് ചെയ്യാതെ കരുതലോടെ ആണ് തുടങ്ങിയത്. എംബാപ്പെയുടെ പേസ് ഇടക്ക് ഡെന്മാര്‍ക്ക് വെല്ലുവിളി ആയി. 20ആം മിനുട്ടില്‍ ഡെംബലെയുടെ ഒരു ക്രോസ് റാബിയോ ഹെഡ് ചെയ്തു എങ്കിലും കാസ്പര്‍ ഷീമൈക്കളിന്റെ പറക്കും സേവ് ഡെന്മാര്‍ക്കിന്റെ രക്ഷയ്ക്ക് എത്തി. ഇതായിരുന്നു ആദ്യ പകുതിയിലെ ആദ്യ ഗോള്‍ ശ്രമം.പതിയെ ഫ്രാന്‍സ് കൂടുതല്‍ സമ്മര്‍ദ്ദം ഡെന്മാര്‍ക്ക് ഡിഫന്‍സിന് മേല്‍ ചെലുത്താന്‍ തുടങ്ങി. 33ആം മിനുട്ടില്‍ ഗ്രീസ്മന്റെ ഒരു ഷോട്ടും കാസ്പെര്‍ തടഞ്ഞു. 35ആം മിനുട്ടില്‍ ഡെന്മാര്‍ക്കിന്റെ ഒരു കൗണ്ടര്‍ ഫ്രാന്‍സിനെ പ്രതിരോധത്തില്‍ ആക്കി. കോര്‍ണിലിയസിന്റെ ഷോട്ട് പക്ഷെ ടാര്‍ഗറ്റിലേക്ക് എത്തിയില്ല.40ആം മിനുട്ടില്‍ ഡെംബലെയുടെ പാസില്‍ നിന്ന് എംബപ്പെക്ക് നല്ല അവസരം കിട്ടി. എംബപ്പെയുടെ ഷോട്ട് ആകാശത്തേക്കാണ് പോയത്. ആദ്യ പകുതി ഗോള്‍രഹിതമായി അവസാനിച്ചു.രണ്ടാം പകുതിയില്‍ ആദ്യ അവസരം വന്നത് എംബപ്പെയുടെ ബൂട്ടില്‍ നിന്നായിരുന്നു. 56ആം മിനുട്ടിലെ പി എസ് ജി താരത്തിന്റെ ഇടം കാലന്‍ ഷോട്ടും ഷിമൈക്കിള്‍ അനായാസം തടഞ്ഞു. പിന്നാലെ 59ആം മിനുട്ടില്‍ ഒരു ലോംഗ് ബോള്‍ മികച്ച ഫസ്റ്റ് ടച്ചിലൂടെ കണ്ട്രോള്‍ ചെഉമ്യ്തു എങ്കിലും അദ്ദേഹത്തിന്റെ ഷോട്ട് നിരാശപ്പെടുത്തുന്നതായിരുന്നു.അധികം വൈകിയില്ല. 61ആം മിനുട്ടില്‍ ഫ്രാന്‍സ് ഗോള്‍ കണ്ടെത്തി. തിയോ ഹെര്‍ണാണ്ടസും എംബപ്പെയും ചേര്‍ന്ന് പെനാള്‍ട്ടി ബോക്സിന്റെ ഇടതു ഭാഗത്തു കൂടെ നടത്തിയ നീക്കം ആണ് ഫ്രാന്‍സിന് ഗോള്‍ നല്‍കിയത്. എംബപ്പെയുടെ ഈ ലോകകപ്പിലെ രണ്ടാം ഗോള്‍.ഈ ഗോളിന് ശേഷം ഡെന്മാര്‍ക്ക് അറ്റാക്കിലേക്ക് തിരിഞ്ഞു. എഴ് മിനുട്ടിനകം അവര്‍ തിരിച്ചടിച്ചു. 68ആം മിനുട്ടില്‍ എറിക്സന്റെ കോര്‍ണര്‍ ആന്‍ഡേഴ്സണ്‍ പെനാള്‍ട്ടി ബോക്സില്‍ നിന്ന് ചെയ്ത ഹെഡര്‍ എറിക്സന്റെ മറ്റൊരു ഹെഡറിലൂടെ വലയിലേക്ക്. സ്കോര്‍ 1-1.ഇതിനു പിന്നാലെ 73ആം മിനുട്ടില്‍ ലിന്‍ഡ്സ്റ്റോമിലൂടെ ഡെന്മാര്‍ക്ക് രണ്ടാം ഗോളിന് അടുത്ത് എത്തി. ഇത്തവണ ലോറിസിന്റെ മികച്ച സേവാണ് ഫ്രാന്‍സിനെ രക്ഷിച്ചത്. 80ആം മിനുട്ടില്‍ ഡെന്മാര്‍ക്കിന്റെ മറ്റൊരു അറ്റാക്കില്‍ ബ്രാത്വൈറ്റിന്റെ ഷോട്ട് പോസ്റ്റില്‍ ഉരുമ്മിയാണ് പുറത്ത് പോയത്.എന്നാല്‍ ലോക ചാമ്ബ്യന്മാര്‍ വിജയമല്ലാതെ ഒന്നു കൊണ്ടും തൃപ്തിപ്പെടുമായിരുന്നില്ല. 86ആം മിനുട്ടില്‍ വീണ്ടും എംബപ്പെ സൂപ്പര്‍ സ്റ്റാറായി. വലതു വിങ്ങില്‍ നിന്ന് വന്ന ഗ്രീസ്മന്റെ മനോഹര ക്രോസ് വലയിലേക്ക് എത്തിച്ച് എംബപ്പെ ഖത്തറിലെ തന്റെ മൂന്നാം ഗോള്‍ ആഘോഷിച്ചു. സ്കോര്‍ 2-1.ഈ ഗോള്‍ ഫ്രാന്‍സിന്റെ വിജയവും നോക്കൗട്ട് യോഗ്യതയും ഉറപ്പിച്ചു. 2 മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഡെന്മാര്‍ക്കിന് 1 പോയിന്റു മാത്രമെ ഉള്ളൂ. അവസാന മത്സരം വിജയിച്ചാലും ഡെന്മാര്‍ക്കിന്റെ നോക്കൗട്ട് പ്രതീക്ഷ മറ്റു ഫലങ്ങള്‍ അപേക്ഷിച്ച് ആകും. ഫ്രാന്‍സിന് 6 പോയിന്റുണ്ട്. ഫ്രാന്‍സ് ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ടുണീഷ്യയെയും ഡെന്മാര്‍ക്ക് ഓസ്ട്രേലിയയെയും നേരിടും.