ഗ്രൂപ്പ് റൗണ്ടില്‍ പുറത്താവുന്നവരും, പ്രീക്വാര്‍ട്ടറില്‍ മടങ്ങുന്നവരും, ക്വാര്‍ട്ടറില്‍ മടങ്ങുന്നവരും ഉള്‍പ്പെടെ എല്ലാവര്‍ക്കും.ഏറ്റവും കൂടുതല്‍ തുക ആര്‍ക്കെന്നതില്‍ സംശയം വേണ്ടാ..ചാമ്ബ്യന്മാരായി സ്വര്‍ണക്കപ്പുമായി മടങ്ങുന്നവര്‍ക്കു തന്നെ. ആകെ 440 ദശലക്ഷം ഡോളര്‍ (3586 കോടി രൂപ) എല്ലാവര്‍ക്കുമായി ഫിഫ സമ്മാനത്തുകയായി നല്‍കും.ചാമ്ബ്യന്മാര്‍ക്ക് 42 ദശലക്ഷം ഡോളറാണ് സമ്മാനം. അഥവാ 344 കോടി രൂപ. ഫൈനലില്‍ തോറ്റവര്‍ക്കുമുണ്ട് കീശനിറയെ കാശ്. 245 കോടി രൂപ സമ്മാനം. എന്നാല്‍, സ്വര്‍ണ കപ്പിനോളം വരില്ലല്ലോ ഒരു കാശും എന്നതിനാല്‍, ഈ കാശിലൊന്നുമല്ല ടീമുകളുടെ ലക്ഷ്യം.2018 റഷ്യ ലോകകപ്പില്‍ ചാമ്ബ്യന്മാര്‍ക്ക 38 ദശലക്ഷം ഡോളറായിരുന്നു സമ്മാനത്തുക.
ക്രിക്കറ്റെവിടെ..ഫുട്ബാള്‍ എവിടെ
ദോഹ: കളിയുടെ സ്വീകാര്യത പോലെ തന്നെ ലോകകപ്പ് ചാമ്ബ്യന്മാരുടെ സമ്മാനത്തുകയിലുമുണ്ട് ക്രിക്കറ്റും ഫുട്ബാളും തമ്മിലെ അജഗജാന്തരം. 2019ലെ ഏകദിന ലോകകപ്പും, ഇക്കഴിഞ്ഞ 2022 ട്വന്‍റി20 ക്രിക്കറ്റ് ലോകകപ്പും ജയിച്ച ഇംഗ്ലണ്ടിന് ലഭിച്ച സമ്മാന തുകയിലേറെ വരും ഫുട്ബാള്‍ ലോകകപ്പില്‍ ഗ്രൂപ്പ് റൗണ്ടില്‍ പുറത്താവുന്ന ഒരു ടീമിന് ലഭിക്കുന്നത്.ഗ്രൂപ്പ് റൗണ്ടില്‍ പുറത്താവര്‍ക്ക് ലഭിക്കുന്നത് 90 ലക്ഷം ഡോളര്‍ എങ്കില്‍ കഴിഞ്ഞ രണ്ട് ക്രിക്കറ്റ് ലോകകപ്പില്‍ ജേതാക്കളായ ഇംഗ്ലണ്ടിന് കിട്ടിയത് വെറും 56 ലക്ഷം ഡോളര്‍.ട്വന്‍റി20 ലോകകപ്പ് ജേതാക്കളായ വകയില്‍ 16 ലക്ഷം ഡോളറും, 2019 ഏകദിന ലോകകപ്പ് ജേതാക്കളായ വകയില്‍ 40 ലക്ഷം ഡോളറും. റണ്ണേഴ്സ് അപ്പിന് 20 ലക്ഷം ഡോളര്‍, സെമിഫൈനലില്‍ തോറ്റവര്‍ക്ക് എട്ട് ലക്ഷം ഡോളര്‍ വീതവുമാണ് സമ്മാനത്തുക.