ഖത്തര്‍ ഭരണാധികാരി അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ ക്ഷണപ്രകാരമാണ് ദ്വിദിന സന്ദര്‍ശനം. നവംബര്‍ 20-21 തീയതികളിലാണ് ധന്‍കര്‍ ഖത്തര്‍ സന്ദര്‍ശിക്കുകയെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തതിന് ശേഷം ഖത്തറിലെ ഇന്ത്യന്‍ ജനങ്ങളുമായി അദ്ദേഹം സംവദിക്കും. ലോകകപ്പില്‍ ഭാരതീയര്‍ വഹിച്ച പങ്കിനെയും പിന്തുണയെയും അംഗീകരിക്കുന്നതിനുള്ള അവസരമായിരിക്കുമിതെന്ന് വിദേശകാര്യ മന്ത്രാലയം വിശദമാക്കി. വ്യാപാരം, ഊര്‍ജം, സുരക്ഷ, ആരോഗ്യം, സംസ്‌കാരം, വിദ്യാഭ്യാസം, പ്രതിരോധം, തുടങ്ങിയ മേഖലകളില്‍ ഇന്ത്യ-ഖത്തര്‍ ബന്ധം ദൃഢമാണെന്നും മന്ത്രാലയം പറഞ്ഞു.ഇന്ത്യ-ഖത്തര്‍ നയതന്ത്ര ബന്ധം സ്ഥാപിതമായിട്ട് 2023-ല്‍ 50 വര്‍ഷങ്ങള്‍ പിന്നിടും. ഇന്ത്യയുടെ ഊര്‍ജ്ജ മേഖലയില്‍ പ്രധാന പങ്ക് വഹിക്കുന്ന രാജ്യമാണ് ഖത്തര്‍. ഗള്‍ഫ് രാജ്യങ്ങളുടെ ഭക്ഷ്യ സുരക്ഷയില്‍ ഇന്ത്യയാണ് പ്രധാന പങ്കാളി.