ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ലാറ്റിൻ അമേരിക്കൻ ശക്തികളെ അറബ് രാഷ്ട്രം അട്ടിമറിച്ചത്. പത്താം മിനിറ്റിൽ ലയണൽ മെസി നേടിയ പെനാൽറ്റിക്ക് രണ്ടാം പകുതി മറുപടി നൽകിയാണ് സൗദി അറേബ്യ ജയം സ്വന്തമാക്കിയത്. സാലേഹ് അൽഷെഹ്റി, സലീം അൽ ഡാവ്സാരി എന്നിവരാണ് അർജന്റീനയ്ക്കായി ഗോളുകൾ നേടിയത്. മത്സരം 12 മിനിറ്റിൽ അധികം നീണ്ടെങ്കിലും മെസിക്കും സംഘത്തിനും സമനില ഗോൾ കണ്ടെത്താൻ സാധിച്ചില്ല.