കൊച്ചിയില്‍ നടന്ന 4 ഇയേഴ്‌സിന്റെ പ്രിവ്യൂ ഷോ കണ്ടിറങ്ങിയ പ്രിയ വികാരാധീനയായി പൊട്ടിക്കരയുകയായിരുന്നു.കുട്ടിക്കാലം മുതലുള്ള തന്റെ സ്വപ്‌നമാണ് ഈ ചിത്രം സാക്ഷാത്കരിച്ചത്. സ്വന്തം ജീവിതത്തോട് അടുത്തു നില്‍ക്കുന്നതാണ് ഗായത്രി എന്ന കഥാപാത്രമെന്നും പ്രിയ പറഞ്ഞു. പൊട്ടിക്കരഞ്ഞ താരത്തെ നായകനായ സര്‍ജാനോ ഖാലിദാണ് ആശ്വസിപ്പിച്ചത്. എല്ലാവര്‍ക്കും വൈകാരികമായ തോന്നുന്ന ചിത്രമായിരിക്കും 4 ഇയേഴ്‌സ് എന്നും അതിനുള്ള ഏറ്റവും വലിയ തെളിവാണ് പ്രിയയുടെ പ്രതികരണമെന്നും സര്‍ജാനോ പറഞ്ഞു.രഞ്ജിത് ശങ്കറാണ് 4 ഇയേഴ്‌സ് സംവിധാനം ചെയ്തിരിക്കുന്നത്. രഞ്ജിത്തിന്റെ ആദ്യ U/A സര്‍ട്ടിഫിക്കറ്റ് ചിത്രമാണ് ഇത്. ക്യാമ്ബസ് പ്രണയകഥ പറയുന്ന ചിത്രത്തില്‍ സര്‍ജാനോ ഖാലിദ് വിശാല്‍ എന്ന കഥാപാത്രത്തെയും പ്രിയ വാര്യര്‍ ഗായത്രി എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. ക്യാമ്ബസില്‍ നാല് വര്‍ഷം ഒരുമിച്ച് ചിലവഴിക്കുന്ന പ്രണയജോഡികളുടെ കഥയാണിത്.സംവിധായകന്റെ 14-ാമത് ചിത്രമാണിത്. ചിത്രത്തിന്റെ രചനയും രഞ്ജിത്ത് ശങ്കര്‍ തന്നെ നിര്‍വ്വഹിച്ചിരിക്കുന്നു. ചിത്രത്തില്‍ ഒരു പാട്ടും രഞ്ജിത്ത് എഴുതിയിട്ടുണ്ട്. സാലു കെ. തോമസ് ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന് തപസ് നായക് സൗണ്ട് ഡിസൈന്‍ ചെയ്തിരിക്കുന്നു. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ എട്ട് ഗാനങ്ങളാണുള്ളത്. ശങ്കര്‍ ശര്‍മയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.