മത്തങ്ങയിൽ നിന്ന് ലഭിക്കുന്ന മത്തങ്ങ വിത്തുകൾ നിരവധി ഔഷധ ഉപയോഗങ്ങളാൽ സമ്പന്നമാണ്.
പ്രത്യേകിച്ച് നാരുകൾ, സെലിനിയം, പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, സിങ്ക് എന്നിവയാൽ സമ്പുഷ്ടമാണ്.
നൂറ് ഗ്രാം മത്തങ്ങ വിത്തുകൾക്ക് അറുനൂറ് കലോറി വരെ നൽകാൻ കഴിയും. ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ധാരാളം ഗുണങ്ങളുണ്ട്.മത്തങ്ങ വിത്തുകൾ ക്യാൻസർ തടയാൻ സഹായിക്കുന്നു. പ്രോസ്റ്റേറ്റ് ക്യാൻസറിൽ നിന്ന് സംരക്ഷിക്കുന്നു.പ്രമേഹരോഗികൾക്കും മത്തങ്ങ വിത്തുകൾ ഗുണം ചെയ്യും. ഇത് കഴിക്കുന്നത് പ്രമേഹത്തെ നിയന്ത്രണത്തിലാക്കുന്നു. ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ പ്രമേഹം വരില്ല.മത്തങ്ങ വിത്തുകളിലെ ആന്റിഓക്‌സിഡന്റുകൾ ഹൃദ്രോഗങ്ങളെ തടയും, മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ ചീത്ത കൊളസ്ട്രോൾ കുറയ്ക്കും, അതിനാൽ ഇത് ദിവസവും കഴിക്കാം.മത്തങ്ങ വിത്ത് കഴിക്കുന്നത് ശരീരത്തിലെ രക്തപ്രവാഹവും ഊർജ്ജവും സുസ്ഥിരമായി നിലനിർത്തുന്നു. പോഷകങ്ങൾ പുരുഷന്മാരിൽ ശക്തി വർദ്ധിപ്പിക്കുന്നു.