മനോഹരമായ സ്ഥലത്ത് ആഗ്രഹിച്ച രീതിയിലുള്ള വീട് പണിയണോ?എന്നാല്‍ വീട് വാങ്ങാന്‍ സര്‍ക്കാര്‍ ഇങ്ങോട്ട് പണം തന്നാലോ?

0

അതും രാജ്യത്തെ മനോഹരമായ ഒരു സ്ഥലത്ത് വീട് പണിയാന്‍ 24 ലക്ഷം രൂപ. ഇറ്റലിയിലെ ജനങ്ങള്‍ക്കാണ് ഈ കോളടിച്ചത്. ഇറ്റലിയുടെ തെക്കേ അറ്റത്തുള്ള ഒരു നഗരത്തില്‍ വീട് വാങ്ങി താമസിക്കുന്നതിനാണ് സര്‍ക്കാര്‍ പണം നല്‍കുന്നത്.ചെറുപ്പക്കാരായ ആളുകളെ ഉള്‍പ്പെടുത്തി ഇറ്റലിയിലെ പ്രീസൈസ് എന്ന നഗരത്തിന് പുനര്‍ജീവന്‍ നല്‍കാനുള്ള ആലോചനയുടെ ഭാഗമായാണ് 24 ലക്ഷം നല്‍കാന്‍ തീരുമാനിച്ചത്. 1991ന് മുമ്ബ് പണിത ഈ ചരിത്ര നഗരത്തില്‍ നിരവധി വീടുകള്‍ ഒഴിഞ്ഞ് കിടപ്പുണ്ട്. മദ്ധ്യകാലഘട്ടത്തില്‍ പണികഴിപ്പിച്ചതും, വാസ്തുവിദ്യകൊണ്ടും കല കൊണ്ടും മികച്ച്‌ നില്‍ക്കുന്നതുമായ ഈ വീടുകള്‍ ശൂന്യമായി കിടക്കുന്നത് സങ്കടകരമായ കാര്യമാണെന്ന് കൗണ്‍സിലര്‍ ആല്‍ഫ്രെഡോ പാലീസ് പറഞ്ഞു.ഈ വീടുകള്‍ വാങ്ങി അവിടെ സ്ഥിരതാമസക്കാരനാവുക എന്നതാണ് ഈ പദ്ധതിയുടെ ഭാഗമാകാന്‍ താല്‍പ്പര്യമുള്ളവര്‍ ചെയ്യേണ്ടത്. 500 സ്ക്വയര്‍ ഫീറ്റുള്ള വീടിന് 20 ലക്ഷം രൂപയാണ് വില വരുന്നത്. മറ്റ് അറ്റകുറ്റ പണികള്‍ക്കായാണ് നാല് ലക്ഷം രൂപ കൂടി സര്‍ക്കാ‌ര്‍ അനുവദിക്കുന്നത്. ഈ പദ്ധതി ചെറുപ്പക്കാര്‍ക്ക് ഇഷ്ടപ്പെടുമെന്നും പ്രദേശത്ത് താമസിക്കാന്‍ തയാറാകുമെന്നുമാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. ഇതിലൂടെ ഒരിക്കല്‍ ജീവനറ്റുപോയ ഒരു നഗരത്തെ തിരികെ കൊണ്ടുവരാന്‍ സാധിക്കുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു.

You might also like

Leave A Reply

Your email address will not be published.