പൈപ്പറേസിയെ (Piperaceae) എന്ന സസ്യ കുടുംബത്തിലെ ഒരംഗമാണ് മഷിത്തണ്ടുചെടി. 15 മുതൽ 45 സെൻറീമീറ്റർ വരെ മാത്രം ഉയരത്തിൽ വളരുന്ന ഈ ചെടി ലോകത്തിലെ മിക്ക രാഷ്ട്രങ്ങളിലും കണ്ടുവരുന്നു. ഈർപ്പമുള്ള മണ്ണിൽ കൂട്ടമായി വളർന്നു വരുന്ന ഈ ചെടിയുടെ തണ്ടിൽ ജലാംശം കൂടുതലാണ്. സ്ക്കുൾ കുട്ടികൾ പണ്ടു സ്ലേറ്റു മായ്ക്കാൻ ഉപയോഗിച്ചിരുന്ന ഈ ചെടിയുടെ വിശിഷ്ടഗുണങ്ങളെക്കുറിച്ച് നടത്തിയ ചില പഠനങ്ങൾ അദ്ഭുതപ്പെടുത്തുന്നതാണ്.
രോഗാണുക്കളോടു പൊരുതാൻ
രണ്ടു തരം ബാക്ടീരിയകളാണു രോഗങ്ങൾക്കു കാരണമാവുന്നത്. ഗ്രാം പോസിറ്റീവും, ഗ്രാം നെഗറ്റീവും. പലതരം ആൻറിബയോട്ടിക്കുകളും ഇതിൽ ഒരു ഗ്രൂപ്പിനെ മാത്രം നശിപ്പിക്കുമ്പോൾ മഷിത്തണ്ടു ചെടിക്ക് ഈ രണ്ടു തരം ബാക്ടീരിയകളെയും നശിപ്പിക്കാനുള്ള കഴിവുണ്ടെന്നത് അമ്പരപ്പിക്കുന്ന ഒരു ശാസ്ത്രസത്യമാണ്.
ഹെർബൽ ഔഷധങ്ങളിൽ സുപ്രധാന സ്ഥാനം ഈ ചെറുസസ്യം നേടിക്കഴിഞ്ഞു.
പ്രധാനഘടകങ്ങൾ
പല ഔഷധസസ്യങ്ങളിലും കാണപ്പെടുന്ന ഗുണകരമായ സ്റ്റീറോയ്ഡുകൾ, സപ്പോണിൻസ്, ആൽക്കലോയ്ഡുകൾ എന്നീ വിഭാഗത്തിൻപ്പെടുന്ന ഔഷധഘടകങ്ങൾ ഈ ചെടിയിൽ പല ഗവേഷകരും കണ്ടെത്തിയിട്ടുണ്ട്.
പ്രത്യേക ഗുണങ്ങൾ
ഈ ചെടിയുടെ ജ്യൂസ് വയറിളക്കം, ന്യുമോണിയ,ടൈഫോയ്ഡ് എന്നീ മാരക രോഗങ്ങൾക്കു കാരണമായ അണുക്കളെ നശിപ്പിക്കുന്നതായി ഒരു ഗവേഷകസംഘം കണ്ടെത്തുകയുണ്ടായി.ആസ്ത്മ, വാതരോഗങ്ങൾ, മുറിവ്, ദഹനത്തകരാറുകൾ, കിഡ്നിയുടെ പ്രവർത്തനവൈകല്യങ്ങൾ, സന്ധി വേദന, രക്തസമ്മർദ്ദം, മുറിവ്, പനി വയറിളക്കം, മൂലക്കുരു, മണ്ണൻപനി എന്നീ രോഗങ്ങൾക്കും ഇതു പ്രതിവിധിയാണ്.ഏറ്റവും പുതിയ ഗവേഷണങ്ങൾ വെളിപ്പെടുത്തുന്നത് ഈ ചെടിക്കു ശക്തമായ ആൻറിഓക്സിഡൻറു ഗുണമുണ്ടെന്നാണ്. ഇതു നീരിനും വേദനക്കും, രക്തസമ്മർദ്ദത്തിനും, കുടൽ വ്രണങ്ങൾക്കും, കാൻസറിനും വരെ ഫലപ്രദമാണ്.എങ്ങനെ ഉപയോഗിക്കാം
ഇത് സാലഡായും, തോരൻ പോലെയുള്ള കറികളായും ഉപയോഗിക്കാം. ഈ ചെടിയുടെ എല്ലാ ഭാഗങ്ങളും ഉപയോഗയോഗ്യമാണ്.മഷിത്തണ്ടു ചെടി ഉപയോഗിച്ച് പലതരം ആരോഗ്യപാനീയങ്ങളും, ജാം, ജെല്ലി, സാലഡുകൾ എന്നിവയും ഉണ്ടാക്കാം.ഒരു ചെലവുമില്ലാതെ ആരോഗ്യം നൽകുന്ന മഷിത്തണ്ടു ചെടിക്ക് അർഹിക്കുന്ന അംഗീകാരം നൽകേണ്ടതാണ്.