എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു അർജന്റീനയുടെ വിജയം. തോറ്റാൽ പുറത്ത് പോകേണ്ടി വരുമെന്ന സമ്മർദ്ദത്തിലായിരുന്നു അർജന്റീനയുടെ തുടക്കം. അറുപത്തിനാലാം മിനിറ്റിൽ ലയണൽ മെസിയും എൺപത്തിയേഴാം മിനിറ്റിൽ എൺസോ ഫെർണാണ്ടസുമാണ് അർജന്റീനയ്ക്കായി ഗോളുകൾ നേടിയത്. ഗ്രൂപ്പ് സിയിൽ രണ്ടാം സ്ഥാനത്താണ് അർജന്റീന. മൂന്ന് പോയിന്റാണ് അർജന്റീനയ്ക്കുള്ളത്. ബുധനാഴ്ച പോളണ്ടുമായാണ് അർജന്റീനയുടെ അടുത്ത മത്സരം.